ആദ്യ ദിനം കരുതല്‍ ഡോസ് 30,895; കുട്ടികളുടെ വാക്സിനേഷന് മൂന്നിലൊന്ന് കഴിഞ്ഞു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യദിനം കരുതല്‍ ഡോസ് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 19,549 ആരോഗ്യപ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 8711 അറുപത് വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്.
തിരുവനന്തപുരം- 6,455, കൊല്ലം- 3,184, പത്തനംതിട്ട- 1,731, ആലപ്പുഴ- 1,742, കോട്ടയം- 1,701, ഇടുക്കി- 719, എറണാകുളം- 2,855, തൃശൂര്‍- 5,327, പാലക്കാട്- 922, മലപ്പുറം- 841, കോഴിക്കോട്- 2,184, വയനാട്- 896, കണ്ണൂര്‍- 1,461, കാസർകോട്- 877 എന്നിങ്ങനെയാണ് കരുതല്‍ ഡോസ് നല്‍കിയത്.
സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്സിന് നല്‍കാനായി. ആകെ 5,36,582 കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന് നല്‍കിയത്. തിങ്കളാഴ്ച 51,766 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. തിരുവനന്തപുരം- 1,721, കൊല്ലം- 2,762, പത്തനംതിട്ട- 2,214, ആലപ്പുഴ- 1,789, കോട്ടയം- 5,179, ഇടുക്കി- 3,588, എറണാകുളം- 4,456, തൃശൂര്‍- 1,138, പാലക്കാട്- 9,018, മലപ്പുറം- 7,695, കോഴിക്കോട്- 5,157, വയനാട്- 2,064, കണ്ണൂര്‍- 4,808, കാസർകോട്- 177 എന്നിങ്ങനെയാണ് കുട്ടികളുടെ വാക്സിനേഷന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.