Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right12 വയസിനു...

12 വയസിനു മുകളിലുള്ളവർക്ക്​ വാക്​സിൻ​ അടുത്ത മാസം നൽകിയേക്കും

text_fields
bookmark_border
12 വയസിനു മുകളിലുള്ളവർക്ക്​ വാക്​സിൻ​ അടുത്ത മാസം നൽകിയേക്കും
cancel

ന്യൂഡൽഹി: 12 വയസിനു മുകളിലുള്ളവർക്കുള്ള വാക്​സിൻ അടുത്ത മാസം പകുത​ിയോടെ ആരംഭിച്ചേക്കും. സൈഡസ്​ കാഡിലയുടെ സൈകോവ്​ ഡി വാക്​സിനാണ്​​ ഇന്ത്യയിൽ12ന്​ മുകളിലുള്ളവർക്ക്​ അടിയന്തര ഉപയോഗത്തിന്​ അനുമതി ലഭിച്ചിട്ടുള്ളത്​. സൈകോവ്​ ഡിയുടെ ഒരു കോടി ഡോസ്​ ഒക്​ടോബറിൽ ലഭ്യമാവുമെന്നാണ്​ റിപ്പോർട്ട്​.

ഇതി​​െൻറ വിലയും വാങ്ങുന്നതിലുള്ള മറ്റു നടപടികളും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോൾ പറഞ്ഞു. തീരുമാനം ഉടൻ ഉണ്ടാകുമെന്നും സൈകോവ്​ ഡിയും ദേശീയ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.

ആഗസ്​റ്റ്​ 20നാണ്​ സൈകോവ്​ ഡി അടിയന്തര ഉപയോഗത്തിന്​ ഡ്രഗ്​ കൺട്രോൾ ഓഫ്​ അതോറിറ്റി അനുമതി നൽകിയത്​. കുട്ടികൾക്കുള്ള ആദ്യ വാക്​സിനാണിത്​​. സയൻസ്​ ആൻഡ്​​ ടെക്​നോളജി മന്ത്രാലയത്തിന്​​ കീഴിലുള്ള ബയോ ടെക്​നോളജി വകുപ്പുമായി സഹകരിച്ചാണ്​ ​അഹ്​മദാബാദ്​ ആസ്​ഥാനമായുള്ള മരുന്ന്​ കമ്പനിയായ സൈഡസ്​ കാഡില സൈകോവ്​ ഡി വികസിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - children over age of 12 may be vaccinated next month
Next Story