'ഇനിയാരും സൗന്ദര്യവർധക ശസ്ത്രക്രിയ ചെയ്യല്ലേ'...! ഞെട്ടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി
text_fieldsസൗന്ദര്യവർധക ശസ്ത്രക്രിയയുടെ അപകടങ്ങളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ചൈനയിലെ യുവ നടിയും പാട്ടുകാരിയുമായ ഗാഒാ ലിയു പങ്കുവെച്ചത് ഞെട്ടിക്കുന്ന ചിത്രങ്ങളായിരുന്നു. മൂക്കിെൻറ അറ്റം മുറിഞ്ഞ് കറുത്ത നിറമായ നിലയിലുള്ള തെൻറ ചിത്രങ്ങൾ ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിലായിരുന്നു അവർ പോസ്റ്റ് ചെയ്തത്. സൗന്ദര്യം കൂട്ടാനായി മൂക്കിനായിരുന്നു ലിയു പ്ലാസ്റ്റിക സർജറി നടത്താൻ തീരുമാനിച്ചത്. എന്നാൽ, അത് പരാജയപ്പെടുകയും പിന്നാലെ നിരവധി ശസ്ത്രക്രിയക്ക് ലിയു വിധേയമാവുകയും ചെയ്തു. ഒടുവിൽ, മൂക്കിെൻറ അറ്റം മുറിഞ്ഞ ഭാഗത്ത് കോശങ്ങൾ നശിച്ച് അവിടെ രക്തം കട്ടപിടിച്ച നിലയിലായി. ശസ്ത്രക്രിയയിലുണ്ടായ ഒരു പിഴവ് കാരണം ഇൻഫക്ഷനായി മാറുകയായിരുന്നു.
ഇൗ അനുഭവം തന്നെ ആത്മഹത്യ ചെയ്യാൻ പോലും പ്രേരിപ്പിച്ചെന്നും നിരവധി അഭിനയ ജോലികൾ നഷ്ടമാവുന്നതിലേക്ക് നയിച്ചെന്നും ലിയു തെൻറ അമ്പത് ലക്ഷത്തോളം വരുന്ന വൈബോ ഫോളോവേഴ്സിനോടായി പറഞ്ഞു. 'ആ നാല് മണിക്കൂർ (ശസ്ത്രക്രിയ) എന്നെ കൂടുതൽ സുന്ദരിയാക്കുമെന്ന് ഞാൻ കരുതിയിരുന്നു, പക്ഷേ അത് ഒരു പേടിസ്വപ്നത്തിെൻറ തുടക്കമാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല," -ലിയു തെൻറ പോസ്റ്റിൽ കുറിച്ചു. തെൻറ അഭിനയ കരിയർ സർജറിയിലൂടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാൻ സാധിക്കുമെന്നായിരുന്നു ലിയു കരുതിയിരുന്നത്. 61 ദിവസം ആശുപത്രിയിൽ കിടന്നതിനാൽ അഭിനയ ജോലിയിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന നാല് ലക്ഷം ചൈനീസ് യുവാനും തനിക്ക് നഷ്ടമായതായി ലിയു പറഞ്ഞു.
എന്തായാലും ചൈനയിലെ സൗന്ദര്യ വർധക ശസ്ക്രിയകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ചൈനക്കാർ തന്നെ വലിയ ക്യാെമ്പയിൻ ആരംഭിച്ചിട്ടുണ്ട്. 330 മില്യൺ ആളുകളാണ് ഹാഷ്ടാഗുകളുമായി രംഗത്തെത്തിയത്. ചൈനയിൽ പ്ലാസ്റ്റിക് സർജറി കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം മാത്രം 15.2 ദശലക്ഷത്തിലധികം ആളുകളാണ് അതിന് വിധേയമായതെന്ന് ചൈനീസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐമീഡിയ റിപ്പോർട്ട് ചെയ്യുന്നു. 2020 ൽ ചൈന പ്ലാസ്റ്റിക് സർജറിയിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ വിപണിയായി മാറിയിരുന്നു. എന്തായാലും നടിയെ ചികിത്സിച്ച ക്ലിനിക് സ്ഥിതിചെയ്യുന്ന തെക്കൻ നഗരമായ ഗ്വാങ്‌ഷൗവിലെ ഒരു പ്രാദേശിക ആരോഗ്യ ബ്യൂറോ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Gao Liu, a Chinese rising singer and actress, has warned about the dangers of cosmetic surgery by sharing pictures of...
Posted by ShanghaiEye on Thursday, 4 February 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.