കോവിഡ് ഭേദമായവരില്‍ മുടികൊഴിച്ചില്‍ വ്യാപകമെന്ന്
text_fieldsഇന്‍ഡ്യാനപൊളിസ് (യു.എസ്.): കോവിഡ് ഭേദമായവരില്‍ മുടികൊഴിച്ചില്‍ വ്യാപകമെന്ന് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത കോവിഡ് മുക്തരായ 27 ശതമാനത്തിലധികം ആളുകള്‍ക്കാണ് മുടി കൊഴിച്ചില്‍ പാര്‍ശ്വഫലമായി കണ്ടെത്തിയത്. കോവിഡ് അതിജീവിച്ചവരെ ബോധവത്കരിക്കാനും സഹായിക്കാനും ലക്ഷ്യമിട്ടുള്ള സര്‍വൈവര്‍ കോര്‍പ്‌സ് എന്ന സംഘടനയാണ് സര്‍വേ നടത്തിയത്.
ടെലോജെന്‍ എഫ്‌ളുവിയം എന്ന താത്കാലിക അവസ്ഥയാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശാരീരിക - മാനസിക സമ്മര്‍ദം, ഉയര്‍ന്ന പനി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങി നിരവധി സാഹചര്യങ്ങള്‍ ഈ അവസ്ഥക്ക് കാരണമാകുന്നു.
ഇന്ത്യാന യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. നതാലി ലാംബെര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ.
ഭയപ്പെടേണ്ടതില്ലെന്നും ആഴ്ചകളോ മാസങ്ങള്‍ക്കോ ശേഷം മുടിയുടെ വളര്‍ച്ച സാധാരണ നിലയിലാകുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.