ജലദോഷം ബാധിച്ചാൽ കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം
text_fieldsലണ്ടൻ: ജലദോഷം ബാധിച്ചവർക്ക് കോവിഡ് പ്രതിരോധം ലഭിക്കുമെന്ന് പഠനം. ജലദോഷം ബാധിച്ചവരിലെ ഉയർന്ന ടി-ഷെല്ലുകൾ കോവിഡ്-19 നെ പ്രതിരോധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളജ് ഗവേഷകർകണ്ടെത്തിയത്. 2020 സെപ്റ്റംബർ മുതലാണ് പഠനം തുടങ്ങിയത്. പഠനവിധേയമാക്കിയപ്പോൾ ജലദോഷം ബാധിച്ചവരിൽ കോവിഡ് നിരക്ക് കുറവാണെന്നാണ് കണ്ടെത്തിയത്. അതേസമയം ടി-ഷെല്ലുകൾ എത്രകാലം കോവിഡിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പഠനത്തിൽ പറയുന്നില്ല.
അതേസമയം, സൈപ്രസിൽ കൊറോണ വൈറസിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തി. ഡെൽറ്റക്രോൺ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേർക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് സൈപ്രസ് സർവകലാശാലയിലെ പ്രഫസർ ലിയോൺഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു.
'നിലവിൽ ഇവിടെ ഡെൽറ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേർന്നതാണ് പുതിയ വകഭേദം. ഡെൽറ്റ ജീനോമിനുള്ളിൽ ഒമിക്രോണിന്റെ ജനറ്റിക് സിഗ്നേച്ചറുകൾ കണ്ടെത്തിയതിനാലാണ് ഡെൽറ്റക്രോൺ എന്ന പേരു നൽകിയത്' -അദ്ദേഹം പറയുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ ഗിനൈഡിലേക്ക് അയച്ചതായി അവർ അറിയിച്ചു. അതേസമയം, ഡെൽറ്റക്രോൺ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.