കോവിഡ്: ടി.പി.ആർ 4.32 ശതമാനം; നാല് കടക്കുന്നത് 130 ദിവസത്തിനിടെ ആദ്യം
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നു. കോവിഡ് പ്രതിദിന സ്ഥിരീകരണ നിരക്ക് കുത്തനെ ഉയർന്നു. 4.32 ശതമാനമമാണ് പ്രതിദന ടി.പി.ആര്‍. 130 ദിവസത്തിനിടെ ആദ്യമായാണ് ടി.പി.ആർ നാല് ശതമാനം കടക്കുന്നത്.
പുതുതായി 12,781 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പതിനെട്ട് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡല്‍ഹി,കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. നിലവിൽ 4,226പേർ രോഗത്തിന് ചികിത്സ തേടുന്നുണ്ട്.
കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 16.08 ശതമാനമാണ്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 22,000 കടന്നു.
അതേസമയം, കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവാണുള്ളതെന്നും ഭയം വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോർജ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.