കോവിഡും മരണവും കൂടുന്നു; മുന്നറിയിപ്പുമായി കേരളത്തിന് കേന്ദ്രത്തിെൻറ കത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസും മരണവും കൂടുന്നതായും പ്രതിരോധ നടപടി സ്വീകരിക്കണമെന്നും കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ഒരു മാസത്തെ കണക്കെടുത്താൽ രാജ്യത്തെ കോവിഡ് കേസിൽ 55.8 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം അയച്ച കത്തിൽ പറയുന്നു. 1,71,521 കേസാണ് ഇക്കാലത്ത് റിപ്പോർട്ട് ചെയ്തത്.
നാല് ജില്ലകളിൽ പ്രതിവാര കേസ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിലേറെയാണ്. തിരുവനന്തപുരം (11.61), വയനാട് (11.25), കോഴിക്കോട് (11), കോട്ടയം (10.81) എന്നിവയാണിവ. ഒമ്പത് ജില്ലകളിൽ അഞ്ചിനും ഒമ്പതിനും ഇടയിലാണ് ഇൗ നിരക്ക്. മരണനിരക്കിൽ മുൻ ആഴ്ചയെ അപേക്ഷിച്ച് നേരിയ വർധനയുണ്ട്. 2118 മരണമാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. തൊട്ട് മുൻ ആഴ്ച 1890 ആയിരുന്നു. ഒരാഴ്ചക്കിടെ തൃശൂരിലും മലപ്പുറത്തും മരണസംഖ്യ വർധിച്ചു. മരണക്കണക്കിലെ താരതമ്യം അടക്കം ഉൾപ്പെടുത്തിയാണ് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്.
കേരളത്തിനുപുറെമ മഹാരാഷ്ട്രയും തമിഴ്നാടുമാണ് കേസുകളിൽ മുന്നിൽ. എന്നാൽ, എണ്ണം താരതമ്യം ചെയ്യുേമ്പാൾ മഹാരാഷ്ട്രയും തമിഴ്നാടും ഏറെ താഴെയാണ്. ശരാശരി ലക്ഷത്തിന് മുകളിൽ പ്രതിദിന പരിശോധന നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 50,000-60,000 പരിശോധനയേയുള്ളൂ. മറ്റ് രോഗങ്ങളുടെ ചികിത്സക്കായും വിദേശയാത്രക്കായും പരീക്ഷക്കായുമുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടും.
അതേസമയം, കോവിഡ് പ്രതിരോധത്തിെൻറ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെന്നും കേരളം കോവിഡിനെ പ്രതിരോധിച്ച രീതി വ്യത്യസ്തമാണെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിെൻറ നിലപാട്.
പുതിയ വൈറസ് വകഭേദ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും കോവിഡ് കേസുകൾ കൂടുതലുള്ള ക്ലസ്റ്ററുകളിൽനിന്ന് ജനിതകേശ്രണീകരണത്തിനായി സാമ്പ്ൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. തീവ്രവ്യാപന ശേഷിയുള്ളവയാണ് പുതിയ വകഭേദങ്ങളെന്നതിനാൽ വേഗം ക്ലസ്റ്ററുകൾ രൂപപ്പെടാം. ഇൗ സാധ്യത കൂടി മുന്നിൽ കണ്ടാണ് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള കർശന നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.