Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​ ബാധിതരിൽ...

കോവിഡ്​ ബാധിതരിൽ ആശുപത്രി​ പ്രവേശനം വേണ്ടിവരുന്നത്​ ചുരുക്കം പേർക്ക്​ മാത്രം

text_fields
bookmark_border
കോവിഡ്​ ബാധിതരിൽ ആശുപത്രി​ പ്രവേശനം വേണ്ടിവരുന്നത്​ ചുരുക്കം പേർക്ക്​ മാത്രം
cancel

ന്യൂഡൽഹി കോവിഡ്​ കേസുകളുടെ എണ്ണം അതിവേഗം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രി​ ​പ്രവേശനം വേണ്ടത്​ ചുരുക്കം പേർക്ക്​ മാ​ത്രമാണെന്ന്​ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. സംസ്ഥാനത്തെ​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 2.44 ശതമാനവും പൂജ്യം മരണവുമാണ്. ​

ആശുപത്രി പ്രവേശനം കുറവായതിനാൽ ഡൽഹിയിൽ കോവിഡുമായി ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ 1,796 കോവിഡ്​​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്തത്​. പ്രതിദിന കേസുകൾ 30ൽ താഴെ എത്തിയിരുന്നു.

പ്രതിദിന കോവിഡ്​​ രോഗികൾ ഒമ്പതു​മാസത്തെ ഉയർന്ന നിരക്കിൽ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന​ കോവിഡ്​ കേസുകളുടെ എണ്ണം ഒമ്പതു​മാ​സത്തെ ഉയർന്നനിരക്കിൽ എത്തി. 22,775 ​കേസുകളാണ്​ പുതുതായി ​സ്ഥിരീകരിച്ചത്​. ഡിസംബർ 28ന്​ 6,358 കോവിഡ്​ കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട്​ ചെയ്തത്​. ​29ന്​ 9,195 ആയി ഉയർന്നു. ജനുവരി ഒന്ന്​ ആയ​േപ്പാൾ 22,775ൽ എത്തിയെന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നു.

ഒമിക്രോൺ കേസുകളും രാജ്യത്ത്​ ഉയരുകയാണ്​. 23 സംസ്ഥാനങ്ങളിലായി 1,431 പേർക്കാണ്​ ഇതുവരെ​ ഒമിക്രോൺ സ്ഥിരീകരിച്ചത്​. മഹാരാഷ്​ട്രയിൽ റി​പ്പോർട്ട്​ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 450ലെത്തി. ഡൽഹിയിൽ 351ഉം തമിഴ്‌നാട്ടില്‍ 118ഉം ഒമിക്രോണ്‍ കേസുകളുണ്ട്. ഗുജറാത്തില്‍ 115 കേസുകൾ സ്ഥിരീകരിച്ചു.

മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ്​ കോവിഡ്​ കേസുകളുടെ കൂടിയ വർധന രേഖപ്പെടുത്തുന്നത്​. രണ്ടാം തരംഗം സാരമായി ബാധിച്ച നഗരങ്ങളാണ്​ മുംബൈയും ഡൽഹിയും. ഡിസംബർ 28ന്​ മുംബെയിൽ 788ഉം ഡൽഹിയിൽ 331ഉം കൊൽക്കത്തിയിൽ 204ഉം കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്തത്​. ഡിസംബർ 31 ആയപ്പോഴേക്കും കേസുകളുടെ എണ്ണം മും​െബെയിൽ 5,428, ഡൽഹിയിൽ 1,796, കൊൽക്കത്തയിൽ 1,954 എന്നിങ്ങനെ ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - covid and omicron situation in India
Next Story