കോവിഡ്: മണവും രുചിയും തിരിച്ചുകിട്ടാൻ എളുപ്പമാർഗവുമായി ഇ.എൻ.ടി സർജന്മാർ
text_fieldsകോഴിക്കോട്: കോവിഡ് കാരണം നഷ്ടമായ മണവും രുചിയും തിരിച്ചു കിട്ടാന്‍ ലളിതമായ ചികിത്സാ രീതിയുമായി ഇ.എൻ.ടി സര്‍ജന്മാര്‍. നാരങ്ങ, റോസ്, കറയാമ്പു, യൂക്കാലിപ്റ്റസ് എന്നിവ മണക്കുകയാണ് ചികിത്സാ രീതി. ഈ ചികിത്സ ഏറെ ഫലപ്രദമാണെന്ന് ഇ.എൻ.ടി സര്‍ജന്മാരുടെ വാര്‍ഷിക സമ്മേളനമായ 'കെൻറ് കോണ്‍ -2021' വിലയിരുത്തി.
കോവിഡ് ചികിത്സാ കാലയളവിലും കോവിഡ് നെഗറ്റീവായ ശേഷവും ദിവസേന രണ്ടുനേരം ഇരുപത് സെക്കൻഡ് വീതം റോസ്, നാരങ്ങ, കറയാമ്പൂ, യൂക്കാലിപ്റ്റസ് എന്നിവ മണക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ശ്വസന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചികിത്സാ രംഗത്ത് ഇ.എന്‍.ടി സര്‍ജന്മാര്‍ സ്വീകരിക്കേണ്ട നടപടികളെ കേന്ദ്രീകരിച്ചായിരുന്നു കടവ് റിസോര്‍ട്ടില്‍ രണ്ടു ദിവസമായി നടന്ന 'കെൻറ് കോണ്‍ 2021'ലെ പ്രധാന ചര്‍ച്ച. രാജ്യത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ ഓട്ടോലാറിങ്ങ്‌ഗോളജിസ്റ്റുകള്‍ പങ്കെടുത്ത സമ്മേളനം നൂറിലേറെ ശാസ്ത്രീയ ചികിത്സാ രീതികളുടെ അവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചു .
(ഡോ. സി. പ്രഭാകരന്‍, ഡോ. പി. ഷാജിദ്, ഡോ. മന്‍സൂർ കുരിക്കള്‍)
ഓട്ടോലാറിങ്ങ്‌ഗോളജിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളായി ഡോ. സി. പ്രഭാകരന്‍ (പ്രസി.), ഡോ. പി. ഷാജിദ് (സെക്ര.), ഡോ. മന്‍സൂർ കുരിക്കള്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.