കോവിഡ് ഇന്ത്യൻ വകഭേദം; ഫൈസർ, മൊഡേണ വാക്സിനുകൾ ഫലപ്രദമെന്ന് പഠനം
text_fieldsവാഷിങ്ടൺ: കോവിഡിെൻറ ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ ഫൈസർ, മൊഡേണ വാക്സിനുകൾ ഫലപ്രദമെന്ന് പഠനം. യു.എസ് ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. എൻ.വൈ.യു ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിൽ നടന്ന പഠനത്തിലാണ് കണ്ടെത്തൽ. എങ്കിലും പ്രമുഖ ശാസ്ത്ര ജേണലുകളൊന്നും ഈ പഠനം പ്രസിദ്ധീകരിച്ചിട്ടില്ല.
വാക്സിനിലെ പ്രതിവസ്തുക്കൾ (ആൻറിബോഡി) ഇന്ത്യൻ വകഭേദങ്ങെള ദുർബലമാക്കുന്നതിൽ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെങ്കിലും വാക്സിനുകളുടെ ഗുണനിലവാരത്തെ അതു ബാധിക്കില്ല. അതുകൊണ്ടുതന്നെ ഈ വാക്സിനുകൾ ഇന്ത്യൻ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് പരീക്ഷണശാലാതല പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകരിലൊരാളായ നഥാനിയേൽ പറഞ്ഞു.
വാക്സിനുകളുടെ ചില പ്രതിവസ്തുക്കൾ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമല്ല. എന്നാൽ, മറ്റു ചില പ്രതിവസ്തുക്കൾ വൈറസിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ - അദ്ദേഹം പറഞ്ഞു. കൊറോണയുടെ ബി.1.617, ബി.1.618 വൈറസുകളാണ് ഇന്ത്യൻ വകഭേദങ്ങളായി കണക്കാക്കുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. ഈ വകഭേദങ്ങളെ പരീക്ഷണശാലയിൽ ഉൽപാദിപ്പിച്ചാണ് പഠനം നടത്തിയത്. പരീക്ഷണ ശാലയിലെ പഠന ഫലമാണിതെന്നും കൂടുതൽ പഠനം നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.