Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right12,294 പേര്‍ക്ക്കൂടി...

12,294 പേര്‍ക്ക്കൂടി കോവിഡ്; ടി.പി.ആർ 14.03

text_fields
bookmark_border
12,294 പേര്‍ക്ക്കൂടി കോവിഡ്; ടി.പി.ആർ 14.03
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,743 ആയി.

ഇന്ന് രോഗം ബാധിച്ചവർ (ജില്ല തിരിച്ച്)

മലപ്പുറം 1693

കോഴിക്കോട് 1522

തൃശൂര്‍ 1394

എറണാകുളം 1353

പാലക്കാട് 1344

കണ്ണൂര്‍ 873

ആലപ്പുഴ 748

കൊല്ലം 743

കോട്ടയം 647

തിരുവനന്തപുരം 600

പത്തനംതിട്ട 545

കാസര്‍കോട് 317

ഇടുക്കി 313

വയനാട് 202

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,95,45,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 729 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1632, കോഴിക്കോട് 1491, തൃശൂര്‍ 1381, എറണാകുളം 1329, പാലക്കാട് 895, കണ്ണൂര്‍ 776, ആലപ്പുഴ 727, കൊല്ലം 738, കോട്ടയം 577, തിരുവനന്തപുരം 550, പത്തനംതിട്ട 529, കാസര്‍ഗോഡ് 307, ഇടുക്കി 307, വയനാട് 186 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 15, കണ്ണൂര്‍ 14, വയനാട് 11, തൃശൂര്‍ 7, കാസര്‍ഗോഡ് 6, എറണാകുളം 5, പത്തനംതിട്ട, കോട്ടയം 4 വീതം, കൊല്ലം 3, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

18,542 പേര്‍ രോഗമുക്തരായി

ചികിത്സയിലായിരുന്ന 18,542 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 682, കൊല്ലം 362, പത്തനംതിട്ട 365, ആലപ്പുഴ 1284, കോട്ടയം 1228, ഇടുക്കി 519, എറണാകുളം 2289, തൃശൂര്‍ 2483, പാലക്കാട് 2079, മലപ്പുറം 2551, കോഴിക്കോട് 2402, വയനാട് 703, കണ്ണൂര്‍ 922, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,10,909 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

4,91,831 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,831 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,950 പേര്‍ വീട്/ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും 27,881 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2075 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid In Kerala
News Summary - covid kerala daily update 2021 august 16
Next Story