ജീവിതശൈലീ രോഗങ്ങളും അനുബന്ധ രോഗങ്ങളുമുള്ളവരിൽ കോവിഡ് മരണം കൂടുന്നു -ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡിനോടൊപ്പം പകര്‍ച്ചവ്യാധികളും വെല്ലുവിളിയാണെന്നും ജീവിതശൈലീ രോഗങ്ങളും അനുബന്ധ രോഗങ്ങളുമുള്ളവര്‍ക്കിടയില്‍ കോവിഡ് മരണം കൂടുന്നതായും ആരോഗ്യ മന്ത്രി വീണ ജോർജ്. ഇത്തരം മരണങ്ങള്‍ 60 ശതമാനത്തിനു മുകളില്‍ വരും. ജീവിതശൈലീ രോഗങ്ങൾ കുറക്കുന്നതിന് ആരോഗ്യ, തദ്ദേശ വകുപ്പുകൾ ഉള്‍പ്പെടെ ഒന്നിച്ച് വലിയ കാമ്പയിനായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാറിെൻറ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
126 ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെൻററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, അഞ്ച് ജില്ല ആശുപത്രികള്‍, രണ്ട് ജനറല്‍ ആശുപത്രികള്‍, രണ്ട് കമ്യൂനിറ്റി ഡിസെബിലിറ്റി മാനേജ്‌മെൻറ് സെൻറര്‍, ഒരു റീജനല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.