കോവിഡ്: ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല, മാസ്ക് ധരിക്കണം, ജില്ലകൾ തോറും നിരീക്ഷണം ശക്തമാക്കും- മന്ത്രി വീണാ ജോർജ്
text_fieldsരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. മാസ്‌ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
കേരളത്തിനു പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കും. ഇത്തരത്തിലുള്ളവർ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സതേടണം. പരിശോധനകുറവായതിനാലാണ് കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തല്‍.
ഇനിയൊരു അടച്ചിടലിലേക്ക് പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എന്നാല്‍, കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാന്‍ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ആഘോഷദിവസങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ വ്യക്തിപരമായ ജാഗ്രതപുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.