ആശങ്ക കൂട്ടി കോവിഡ്; ടി.പി.ആർ കുത്തനെ കൂടി, ഏഴുമരണം
text_fieldsതിരുവനന്തപുരം: ആശങ്ക കൂട്ടി സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. ബുധനാഴ്ചയും മൂവായിരം കടന്നുതന്നെയാണ് കേരളത്തിലെ കോവിഡ് കണക്ക്. 3419 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് 16.32. ഏഴുമരണങ്ങളും റിപ്പോർട്ട് ചെയ്തു.
എറണാകുളം ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -1072. തൊട്ടടുത്ത് തിരുവനന്തപുരമാണ് -604. കൊല്ലം -199, പത്തനംതിട്ട -215, ഇടുക്കി -67, കോട്ടയം -381, ആലപ്പുഴ -173, തൃശൂർ -166, പാലക്കാട് -68, മലപ്പുറം -75, കോഴിക്കോട് -36, കണ്ണൂർ -43, കാസർകോട് -24 എന്നിങ്ങനെയാണ് കണക്ക്. പത്തനംതിട്ട, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്നുപേരും പാലക്കാട് ഒരാളും മരിച്ചു. ഇതിനൊപ്പം എറണാകുളത്ത് ഡെങ്കിയും തിരുവനന്തപുരത്ത് എലിപ്പനിയും പടരുകയാണ്.
കോവിഡ്: കരുതൽ ഡോസിന് ആറുദിവസം പ്രത്യേക യജ്ഞം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുദിവസം കോവിഡ് കരുതൽ ഡോസ് വിതരണത്തിന് പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. വ്യാഴം, വെള്ളി, തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വാക്സിൻ വിതരണം.
60 വയസ്സിന് മുകളിലുള്ള പാലിയേറ്റിവ് കെയര്‍ രോഗികള്‍, കിടപ്പുരോഗികള്‍, വയോജന മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് കരുതൽ ഡോസ് വീട്ടിലെത്തി നല്‍കും. ആരോഗ്യ വകുപ്പിെൻറ ഉന്നതതല യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ആഴ്ചയിലെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സൂപ്പര്‍വൈസറി പരിശോധനകള്‍ കൃത്യമായി നടത്താനും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.