കോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമ തടയും
text_fieldsകോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കുമെന്ന് പഠനം. അമേരിക്കയിലെ ഏതാനും മെഡിക്കൽ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കോവിഡിന് മുമ്പുള്ള 2018-21 കാലത്ത് അമേരിക്കയിൽ 1.5 ലക്ഷം ആസ്തമ കേസുകളാണ് യു.എസിൽ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, രാജ്യത്ത് വാക്സിനേഷൻ നിരക്ക് കൂടുതന്നതിനനുസൃതമായി ആസ്തമ കേസുകൾ കുറയുന്നതായി ഗവേഷകർ കണ്ടെത്തി. കുത്തിവെപ്പ് നിരക്ക് പത്ത് ശതമാനം ഉയർന്നപ്പോൾ അരശതമാനത്തിലേറെ ആസ്തമ നിരക്കും കുറഞ്ഞതായി ‘ജാമ നെറ്റ്വർക്ക് ഓപൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.