പാമ്പുകടിയേറ്റുള്ള മരണം: നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
text_fieldsകാസർകോട്: പാമ്പു കടിയേറ്റുള്ള മരണം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിെൻറ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു.
കടിയേറ്റാല്‍ ഭയന്ന് ഓടരുത്
പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ, കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിെൻറ താഴെ വരുന്ന രീതിയില്‍ വെക്കുക. എത്രയും വേഗം ആൻറി സ്നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക.
കടിച്ചത് വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാന്‍ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിെൻറ വലുപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിെൻറ മറ്റു പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിെൻറ ഇനം, ഉള്ളില്‍ കടന്ന വിഷത്തിെൻറ അളവ് എന്നവക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.
വിഷം ബാധിക്കുക നാഡീ-രക്ത മണ്ഡലങ്ങളെ
രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ ബാധിക്കും. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാല്‍ കാഴ്ച മങ്ങല്‍, ശ്വാസതടസ്സം, ആമാശയ വേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവുമാണ് ഉണ്ടാവുക. രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.
സൂക്ഷിക്കണം വ്യാജചികിത്സയെ
കാസർകോട്: കേരളത്തില്‍ ആകെ 101 തരം പാമ്പുകളാണുള്ളത്. അതില്‍തന്നെ മനുഷ്യജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 തരം പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകളാണ്. അതായത്, കരയില്‍ കാണുന്ന 95 തരം പാമ്പുകളില്‍ അഞ്ചു തരത്തിന് മാത്രമേ മനുഷ്യെൻറ ജീവന് അപഹരിക്കാന്‍ കഴിവുള്ളൂ എന്നർഥം. മനുഷ്യജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല.
ഇര പിടിച്ചതിനുശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യശരീരത്തിലേക്ക് മരണകാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്.
കല്ല് ശരീരത്തില്‍ െവച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.