വാക്സിൻ ഇടവേള വർധിപ്പിച്ചതിന് ശാസ്ത്രീയ അടിസ്ഥാനം –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഷീല്‍ഡ് വാക്സിൻ ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലുള്ള ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ. വസ്തുതകളും വിവരങ്ങളും വിലയിരുത്തുന്നതില്‍ ഇന്ത്യയില്‍ മെച്ചപ്പെട്ട സംവിധാനമുണ്ട്. ഇടവേള വര്‍ധിപ്പിച്ചത് സുതാര്യവും ശാസ്ത്രീയവുമായിട്ടാണ്. ഇത്രയേറെ പ്രാധാന്യമുള്ള ഒരു വിഷയം രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. വാക്സിന് ഡോസുകളുടെ ഇടവേള ആറു മുതല്‍ എട്ട് ആഴ്ച വരെ ആയിരുന്നതാണ് 12 മുതല്‍ 16 വരെ ആഴ്ചകളായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.
കോവിഷീല്‍ഡ് വാക്സിെൻറ ഫലപ്രാപ്തി 12 ആഴ്ച ഇടവേളയില്‍ കൂടുതല്‍ വര്‍ധിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തുന്നു എന്ന ഇമ്യൂണൈസേഷന് ദേശീയ ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറയുടെ സാക്ഷ്യം സഹിതമാണ് മന്ത്രി ട്വിറ്ററില്‍ വിശദീകരണം നല്‍കിയത്. കോവിഷീല്‍ഡ് വാക്സിന് ഡോസുകളുടെ ഇടവേള എട്ട് ആഴ്ചയില്‍ ഫലപ്രാപ്തി 65 ശതമാനമാണെന്നും 12 ആഴ്ചയായി വര്‍ധിപ്പിച്ചാല്‍ ഇത് 88 ശതമാനമാണെന്നുമുള്ള യു.കെ ഹെല്‍ത്ത് അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഡോ. എന്‍.കെ. അറോറ കേന്ദ്രത്തിന് കൈമാറിയിരുന്നു. അതേസമയം, ഇടവേള വർധിപ്പിച്ചതിെനതിരെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി മുൻ ഡയറക്ടര്‍ എം.ഡി ഗുപ്ത രംഗത്തുവന്നതോടെയാണ് വിവാദമായത്. വാക്സിൻ ഇടവേള 12 ആഴ്ചയിൽ കൂടുതലായി വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.