പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിൽ
text_fieldsഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചക്കും, പേശികളുടെ അയവിനും പ്രസവാനന്തര ശുശ്രൂഷ അനിവാര്യമാണ്.
ഇതിൽ കഴിക്കാനുള്ള മരുന്നുകളും പുറമെയുള്ള ചികിത്സകളും ഉൾപ്പെടും. സൂതികയുടെ അവസ്ഥ, പ്രവാസവകാലം, പ്രസവരീതി എന്നിവയേയും, ഓരോസൂതികക്കും സ്റ്റിച്ച് (മുറിവ്) ഉണങ്ങാൻ എടുക്കുന്ന സമയത്തെ ആശ്രയിച്ച് പ്രസവ ശുശ്രൂഷയിൽ ചില മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
പ്രസവശേഷമുള്ള ഒന്നരമാസമോ അല്ലെങ്കില്‍ അടുത്ത മാസമുറ തുടങ്ങുന്നതുവരെയോ ഉള്ള സമയമാണ് ആയുര്‍വേദത്തില്‍ സൂതികാകാലം. ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ‘സൂതിക’ എന്ന് വിളിക്കുന്നു. സൂതികാകാലം തന്നെയാണ് പ്രസവരക്ഷയില്‍ ഏറ്റവും നിര്‍ണായകം.
പ്രസവ ശുശ്രൂഷയിൽ പ്രധാനപ്പെട്ടത് വേതു കുളിയാണ്. പണ്ടൊക്കെ പച്ചിലകൾ ഇട്ട് തിളപ്പിച്ച വെള്ളമായിരുന്നു കുളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിനെ വേതുവെള്ളം എന്ന് പറയും. നൽപ്പാമരപ്പട്ട (അത്തി, ഇത്തി, അരയാൽ, പേരാൽ) എന്നിവയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം പിറ്റേദിവസം ചെറുചൂടോടെ വേതുകുളിക്കായി ഉപയോഗിക്കും.
കുളിക്കുന്നതിനു മുമ്പ് ആയുർവേദ തൈലം ( ധനന്ത്വരം കൂഴമ്പോ, തൈലമോ) ദേഹത്ത് പുരട്ടുക. തലയിൽ വേറെ തൈലമാണ് ഉപയോഗിക്കാറ്. കൂടാതെ അനേകതരം പാക്കുകളും ഉപയോഗിക്കാവുന്നതാണ്. എണ്ണ കഴുകിക്കളയുന്നതിന് ദേഹത്ത് ചെറുപയർപൊടിയും തലയിൽ താളിയിൽ തേക്കാം. പിന്നീട് വയറ് മുറുക്കിക്കെട്ടണം. പിന്നീട് കുറച്ച് വെള്ളം കുടിച്ചതിനുശേഷം, നിവർന്ന് കിടന്ന് ശ്വസോച്ഛാസം ചെയ്യുക. ഇതൊക്കെയാണ് പ്രധാന പ്രസവാനന്തര ശുശ്രൂഷ.
(കോയമ്പത്തൂർ ആയുർവേദിക് സെന്റർ, ബർക്കയിലെ ഡോക്ടറാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.