Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഉയര്‍ന്ന താപനിലയില്‍...

ഉയര്‍ന്ന താപനിലയില്‍ ഡെങ്കി വൈറസ് മാരകമാകുമെന്ന് പഠന റിപ്പോർട്ട്

text_fields
bookmark_border
Dengue virus
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​യ​ര്‍ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ല്‍ വ​ള​രു​ന്ന ഡെ​ങ്കി വൈ​റ​സ് മാ​ര​ക​മാ​കാ​മെ​ന്ന് രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്​​നോ​ള​ജി (ആ​ർ.​ജി.​സി.​ബി) പ​ഠ​ന റി​പ്പോ​ർ​ട്ട്. ഉ​യ​ര്‍ന്ന താ​പ​നി​ല​യി​ല്‍ വ​ള​രു​ന്ന കൊ​തു​കു​ക​ളി​ല്‍ ഡെ​ങ്കി വൈ​റ​സ് കൂ​ടു​ത​ല്‍ തീ​വ്ര​ത കൈ​വ​രി​ച്ച​താ​യാ​ണ് ഇ​വി​ടെ ന​ട​ന്ന ഗ​വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് അ​മേ​രി​ക്ക​ന്‍ സൊ​സൈ​റ്റീ​സ് ഓ​ഫ് എ​ക്സ്​​പെ​രി​മെ​ന്‍റ​ല്‍ ബ​യോ​ള​ജി ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കൊ​തു​കി​ന്‍റെ കോ​ശ​ങ്ങ​ളി​ലും മ​നു​ഷ്യ​നി​ലും മാ​റി​മാ​റി വ​ള​രാ​നു​ള്ള ഡെ​ങ്കി വൈ​റ​സി​ന്‍റെ ക​ഴി​വ് രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ നി​ര്‍ണാ​യ​ക ഘ​ട​ക​മാ​ണെ​ന്ന് ഗ​വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ ഡോ. ​ഈ​ശ്വ​ര​ന്‍ ശ്രീ​കു​മാ​ര്‍ പ​റ​യു​ന്നു. മൃ​ഗ​ങ്ങ​ളെ​പ്പോ​ലെ കൊ​തു​കു​ക​ളു​ടെ ശ​രീ​രോ​ഷ്മാ​വ് സ്ഥി​ര​മ​ല്ല. അ​ന്ത​രീ​ക്ഷ താ​പ​നി​ല​യ​നു​സ​രി​ച്ച് അ​ത് കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യും. താ​പ​നി​ല കൂ​ടു​ന്ന​ത് കൊ​തു​കി​ലെ വൈ​റ​സി​ന്‍റെ തീ​വ്ര​ത കൂ​ട്ടാ​ന്‍ ഇ​ട​യാ​ക്കും. കൊ​തു​ക് കോ​ശ​ങ്ങ​ളി​ല്‍ ഉ​യ​ര്‍ന്ന ഊ​ഷ്മാ​വി​ലു​ള്ള വൈ​റ​സ് താ​ഴ്ന്ന താ​പ​നി​ല​യി​ല്‍ വ​ള​രു​ന്ന വൈ​റ​സി​നേ​ക്കാ​ള്‍ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​നി​ത​ക​മാ​റ്റം ന​ട​ത്തി​യ എ​ലി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തു​ത​ന്നെ ആ​ദ്യ​മാ​യി സൃ​ഷ്ടി​ച്ച ഒ​രു മാ​തൃ​ക​യി​ലാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഉ​യ​ര്‍ന്ന താ​പ​നി​ല​യി​ല്‍ വ​ള​ര്‍ന്ന വൈ​റ​സ്​ എ​ലി​യു​ടെ ര​ക്ത​ത്തി​ലെ രോ​ഗാ​ണു​വി​ന്‍റെ അ​ള​വി​നെ ഗ​ണ്യ​മാ​യി വ​ര്‍ധി​പ്പി​ക്കു​ക​യും ഹൃ​ദ​യം, ക​ര​ള്‍, വൃ​ക്ക തു​ട​ങ്ങി​യ​വ​യി​ല്‍ അ​പ​ക​ട​ര​മാ​യ കോ​ശ​മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ മ​ര​ണ​കാ​ര​ണ​മാ​കു​ന്ന ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​നും ഷോ​ക്ക് സി​ന്‍ഡ്രോ​മി​നും ഇ​ത് വ​ഴി​യൊ​രു​ക്കു​ന്ന​താ​യി പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് കൂ​ടി​യ കാ​ലാ​വ​സ്ഥ​യി​ല്‍ ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ കൊ​തു​കി​ന്‍റെ വ​ള​ര്‍ച്ച കൂ​ട്ടും. ഇ​ത്​ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യ ഡെ​ങ്കി വൈ​റ​സ് മൂ​ല​മു​ള്ള ഗു​രു​ത​ര രോ​ഗ​വും രൂ​പ​പ്പെ​ടു​ത്തും. രാ​ജ്യ​ത്ത് ഡെ​ങ്കി​പ്പ​നി പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ഴും ഇ​ക്കാ​ര്യം ഇ​തു​വ​രെ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. ഈ​ശ്വ​ര​ന്‍ ശ്രീ​കു​മാ​റി​ന്​ പു​റ​മേ അ​യ​ന്‍ മോ​ദ​ക്, സൃ​ഷ്ടി രാ​ജ്കു​മാ​ര്‍ മി​ശ്ര, മാ​ന്‍സി അ​വ​സ്തി, ശ്രീ​ജ ശ്രീ​ദേ​വി, അ​ര്‍ച്ച​ന ശോ​ഭ, ആ​ര്യ അ​ര​വി​ന്ദ്, കൃ​തി​ക കു​പ്പു​സാ​മി എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ക സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high temperatureDengue virus
News Summary - Dengue virus becomes lethal at high temperature, study report
Next Story