വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക...
text_fieldsഅഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും പഠനം ഊന്നി പറയുന്നു.
വയറിളക്കം സാധാരണയായി മൂന്ന് തരത്തിലാണ്. ആദ്യത്തേത് തീവ്രമായ വയറിളക്കമാണ്. ഇത് ഒരു ദിവസം കൊണ്ട് മാറുന്നതാണ്. രണ്ടാമത്തേത് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വയറിളക്കമാണ് മൂന്നാമത്തേത്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണ് വയറിളക്കം. പ്രതിവർഷം 4,43, 832 കുട്ടികളാണ് വയറിളക്കം മൂലം മരണമടയുന്നത്. പോഷകാഹാരക്കുറവുള്ള, പ്രതിരോധശേഷി കുറവുള്ള കുട്ടികൾ, എച്ച്.ഐ.വി ബാധിതരായ ആളുകൾ എന്നിവരിൽ വയറിളക്കം സാരമായി ബാധിച്ചേക്കാം.
വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. വയറിളക്കം ജലജന്യ രോഗങ്ങളില്‍പ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.