Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഒമിക്രോൺ:...

ഒമിക്രോൺ: ആർ.ടി.പി.സി.ആർ നെഗറ്റീവായ ശേഷം മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്

text_fields
bookmark_border
ഒമിക്രോൺ: ആർ.ടി.പി.സി.ആർ നെഗറ്റീവായ ശേഷം മാത്രം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്
cancel

തിരുവനന്തപുരം: ഒമി​ക്രോൺ കേസുകളുടെ തീവ്രവ്യാപന ശേഷി കണക്കിലെടുത്ത്, രോഗബാധിതരെ ആർ.ടി.പി.സി.ആർ പരി​ശോധനയിൽ നെഗറ്റിവായതിന്​ ശേഷം ആശുപത്രിയിൽ നിന്ന്​ ഡിഡ്​ചാർജ്​ ചെയ്താൽ മതിയെന്ന്​ നിർദേശം. ഒമിക്രോൺ പോസിറ്റിവാകുന്നവരിൽ താരതമ്യേന ചെറിയ ലക്ഷണങ്ങളുള്ളവരെയും ആശുപത്രിയിൽ തന്നെ ചികിത്സിക്കും. കോവിഡ്​ ചികിത്സാ പ്രോട്ടോകോൾ തന്നെയാണ്​ ഒമിക്രോണിനും. പരിശോധനയിൽ നെഗറ്റിവായതിന്​ ശേഷം വീട്ടിലേക്കയക്കുമെങ്കിലും വീണ്ടും സ്വയം നിരീക്ഷണമാണ്​ നിഷ്കർഷിച്ചിരിക്കുന്നത്​.

മറ്റ്​ സംസ്ഥാനങ്ങളെക്കാൾ വൈകിയാണ്​ കേരളത്തിൽ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്തതെങ്കിലും സമീപ ദിവസങ്ങളിലായി പ്രതിദിന കേസുകൾ കൂടുന്നുണ്ട്​. ഞായറാഴ്ചയിലെ 19 കേസ്​ കൂടിയായതോ​ടെ ആകെ രോഗികൾ 57 ആയി. ഇതുവരെ 19 സംസ്ഥാനങ്ങളിൽ ​വകഭേദം കണ്ടെത്തിയതിൽ ഡൽഹിയും (142) മഹാരാഷ്ട്രയുമാണ്​ (141) മുന്നിൽ. കേരളം ഈ പട്ടികയിൽ മൂന്നാമതാണ്​. ഡെൽറ്റയെ അപേക്ഷിച്ച്​ പ്രഹരശേഷി ഒമിക്രോണിൽ കുറവാണെങ്കിലും പുതിയ വകഭേദത്തി‍െൻറ സാമൂഹികപ്പടർച്ച ഒഴിവാക്കാനുള്ള നീക്കത്തിലാണ്​ ആരോഗ്യവകുപ്പ്​.

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ്​ സർക്കാർ ഊന്നൽ നൽകുന്നത്​. ഇവിടങ്ങളിലെ പരിശോധനകളിൽ പലരും നെഗറ്റിവാണ്. എന്നാൽ പിന്നീട് പരിശോധിക്കുമ്പോഴാണ് പോസിറ്റിവെന്ന്​ കണ്ടെത്തുന്നത്​. ഇതും ആരോഗ്യവകുപ്പിന്​ തല​വേദനയാകുന്നുണ്ട്​.

യാത്രാ പശ്ചാത്തലമുള്ളവരിൽ സ്വയം നിരീക്ഷണം കർശനമാക്കാനാണ്​ ആരോഗ്യവകുപ്പി​‍െൻറ നീക്കം. ഇതോടൊപ്പം ഹൈറിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍നിന്ന്​ വരുന്നവരുടെ പരിശോധനകളും വര്‍ധിപ്പിക്കും. ഇതിനിടെ സംസ്ഥാനത്ത്​ യാ​ത്രാപശ്ചാത്തലമില്ലാത്തയാളിലും ഒമിക്രോൺ സ്ഥിരീകരിച്ചു. അയൽവാസിയായ വിദ്യാർഥിയുടെ കോവിഡ്​ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശിയാണ്​ സെന്‍റിനറൽ സർവയലൻസി‍െൻറ ഭാഗമായി നടത്തിയ ജനിതകപരിശോധനയിൽ​ പോസിറ്റിവായത്​.

ജനിതക പരിശോധന ഫലം വേഗത്തിൽ ലഭിക്കുക എന്നതും ഒമിക്രോൺ പ്രതിരോധത്തിൽ നിർണായകമാണ്​. നിലവിൽ രാജീവ്​ ഗാന്ധി സെന്‍റർ ഫോർ ബയോടെക്​നോളജിയിലാണ്​ (ആർ.ജി.സി.ബി) പരിശോധന സാമ്പിളുകളിലെ പരിശോധന നടക്കുന്നത്​. ഇതോടൊപ്പം തോന്നയ്​ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന സംവിധാനങ്ങളൊരുക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്​. ഒരു കോടി രൂപ ചെലവിട്ടുള്ള ഓട്ടോമാറ്റഡ്​ ഡി.എൻ.എ സീക്വൻസ്​ സംവിധാനത്തിനായി ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - Discharge from hospital only after RTPCR negative for Omicron
Next Story