നിപ: പ്രതിരോധം ശക്തമാക്കാൻ ജില്ലകൾക്ക് നിർദേശം; വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം
text_fieldsതിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പിന്റെ നിർദേശം. നിപ ബാധ നേരത്തേ സ്ഥിരീകരിച്ച കോഴിക്കോട്, എറണാകുളം ജില്ലകൾക്കു പുറമെ, മറ്റ് ജില്ലകൾക്കും നിർദേശമുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം.
വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും പ്രതിരോധമൊരുക്കുക.
നിപ ബാധിത പ്രദേശത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിനെതിരായ ഐ.ജി-ജി ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ ഇത്തവണ ജാഗ്രത ശക്തമാക്കും. വവ്വാലുകളുടെ സമ്പര്‍ക്കം ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. നന്നായി കഴുകി ഉപയോഗിക്കണം.
നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നിപ പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും അനുബന്ധ പ്രവര്‍ത്തകരെയും സജ്ജമാക്കാൻ 12ന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ആരോഗ്യ വകുപ്പ് ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.