ബൈപാസിനെ പേടിക്കേണ്ട, ഹൃദയം കാക്കാൻ ഇനി കീഹോൾ സർജറി
text_fieldsലോകത്തെ ഏറ്റവും വലിയ കൊലയാളികളിലൊന്നാണ് കാർഡിയോ വാസ്കുലർ ഡിസീസ് (സി.വി.ഡി) അഥവാ ഹൃദ്രോഗം. പ്രതിവർഷം 18.6 ദശലക്ഷം പേരാണ് വിവിധ ഹൃദ്രോഗങ്ങൾക്കിരയായി ലോകത്ത് മരിക്കുന്നത്. മനുഷ്യശരീരത്തിൽ അതീവ പ്രാധാന്യമുള്ള അവയവങ്ങളിലൊന്നാണ് ഹൃദയം.
ജനനത്തിനും ഏറെ മുമ്പേ മിടിച്ചുതുടങ്ങുന്ന ഹൃദയം മരണത്തിനുശേഷം പിന്നെയും കുറച്ചു നിമിഷങ്ങൾകൂടി പ്രവർത്തിച്ചേക്കാം. ആ ഹൃദയത്തെ സംരക്ഷിക്കാനും പരിപാലിക്കാനും ലഭ്യമായ ഏറ്റവും മികച്ച ചികിത്സകൾതന്നെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് ഹൃദ്രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചിരിക്കുകയാണ്. പ്രമേഹമാണ് ഇതിന് പ്രധാന കാരണം. 10 മുതൽ 20 വർഷം വരെ പ്രമേഹമുണ്ടായിരുന്നവർ പിൽക്കാലത്ത് ഹൃദ്രോഗികളാകാൻ സാധ്യതയേറെയാണ്. കാരണങ്ങൾ വ്യക്തമായ സ്ഥിതിക്ക് എന്തുവില കൊടുത്തും ഇതിനെ തടയുകയും ഹൃദയ ശസ്ത്രക്രിയ രംഗത്തെ നൂതന സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കുകയുമാണ് വേണ്ടത്.
ഏതുതരം ചികിത്സ?
ഓപൺ ഹാർട്ട് സർജറിയും ആൻജിയോപ്ലാസ്റ്റിയുമാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന രീതികൾ. ഏതുതരം ചികിത്സയാണ് സ്വീകരിക്കേണ്ടത് എന്നതാണ് ഈ വിഷയത്തിൽ നേരിടുന്ന പ്രധാന ചോദ്യം. ഓപൺ ഹാർട്ട് സർജറി അഥവാ ബൈപാസ് സർജറി എന്ന് കേൾക്കുമ്പോൾതന്നെ കഴുത്തിന് താഴേക്ക് നീളുന്ന നെടുങ്കൻ മുറിവിനെക്കുറിച്ചുള്ള ചിന്തകളാണ് പൊതുവേ ഉയരുക. തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കുറഞ്ഞത് മൂന്നുമാസത്തെ വിശ്രമവും വേണ്ടിവരും. അനുബന്ധമായി ചിലപ്പോൾ അസ്ഥി സംബന്ധ പ്രശ്നങ്ങളും.
ഇത്തരം ചിന്തകളാണ് രോഗികളെയും ബന്ധുക്കളെയും ബൈപാസ് സർജറിയിൽനിന്ന് നിരുത്സാഹപ്പെടുത്തുന്നത്. ഇവക്കുള്ള നൂതന പരിഹാരമാണ് മിനിമലി ഇൻവേസിവ് അഥവാ, മിനിമൽ ആക്സസ് കാർഡിയാക് സർജറി (എം.െഎ.സി.എസ്). കീഹോൾ സർജറിയെന്നും ഇത് അറിയപ്പെടുന്നു.
എന്താണ് എം.െഎ.സി.എസ് അഥവാ കീഹോൾ സർജറി?
വാരിയെല്ലുകൾക്കിടയിലൂടെ പ്രത്യേക തരം ഉപകരണം ഉപയോഗിച്ച്, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എം.െഎ.സി.എസ് അഥവാ കീഹോൾ സർജറി നിർവഹിക്കുന്നത്. നീളമേറിയ ശസ്ത്രക്രിയ ഉപകരണം, ഹൈ ഡെഫിനിഷൻ ഫൈബർ ഓപ്റ്റിക് വിഡിയോ കാമറ, കമ്പ്യൂട്ടർ നാവിഗേഷൻ തുടങ്ങിയ സങ്കേതങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നു.
Sternum (കൂമ്പെല്ല്) മുറിച്ച്, നെഞ്ച് തുറന്ന് നാഡികളെ പുനഃസംയോജിപ്പിക്കുകയെന്ന പഴയ സങ്കീർണ പ്രക്രിയയിൽനിന്നുള്ള മോചനമാണ് പുതിയ രീതി നൽകുന്നത്. ബൈപാസ് സർജറിക്കുശേഷം മൂന്നുമാസത്തെ വിശ്രമം വേണമെങ്കിൽ ഇൗ രീതിയിൽ പരമാവധി രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമം മതിയാകും. കുറഞ്ഞ ദിവസെത്ത ആശുപത്രി വാസമെന്നത് ഇത്തരം ശസ്ത്രക്രിയകളിൽ നിർണായക ഘടകമാണ്. ഹൃദയഭിത്തികളിലെ സുഷിരങ്ങൾ പരിഹരിക്കാനും ഇൗ പുതിയ സാേങ്കതികവിദ്യ ഫലപ്രദമാണ്.
ശസ്ത്രക്രിയക്ക് ചെലവ് എത്ര വരും?
ബൈപാസ് സർജറിയെ കുറിച്ചും ആൻജിയോപ്ലാസ്റ്റിയെ കുറിച്ചും അത്യാവശ്യം ധാരണ സാധാരണക്കാർക്കുണ്ടെങ്കിലും മിനിമൽ ആക്സസ് കാർഡിയാക് സർജറിയെ കുറിച്ചുള്ള അവബോധം കാര്യമായി ഉണ്ടായിട്ടില്ല. വലിയ ചെലവേറിയ രീതിയാണിതെന്ന തെറ്റിദ്ധാരണയും പലർക്കുമുണ്ട്. ഒാപൺ ഹാർട്ട് സർജറിയേക്കാളും 20-30 ശതമാനം മാത്രമേ അധികം ചെലവ് വരുന്നുള്ളൂവെന്നതാണ് യാഥാർഥ്യം.
ബൈപാസ് സർജറി കൂടാതെ മിനിമൽ ആക്സസ് സർജറി വഴി ഹൃദയത്തിെൻറ ദ്വാരമടക്കൽ, വാൽവ് മാറ്റിവെക്കൽ, മൈട്രൽ വാൽവ്, അയോർട്ടിക് വാൽവ് സർജറി എന്നിവകൂടി ഫലപ്രദമായി ചെയ്യാൻ കഴിയും.
എത്ര സമയമെടുക്കും?
ഒറ്റത്തവണ ഉപയോഗത്തിനുള്ള സർജിക്കൽ ഉപകരണങ്ങൾ, പെരിഫെറൽ, ആർടീരിയൽ കൃത്രിമ ധമനികൾ, ലോങ് ഷാഫ്റ്റ് ഇൻസ്ട്രുമെൻറ്, തോറോസ്കോപ്, എച്ച്.ഡി വിഡിയോ കാമറ, നാവിഗേഷൻ തുടങ്ങിയവ സംവിധാനങ്ങളാണ് ഇതിനായി വേണ്ടിവരുക. ഒാപൺ സർജറിക്ക് 4-5 മണിക്കൂർ വേണ്ടിവരുേമ്പാൾ ഇതിന് പരമാവധി ഒരുമണിക്കൂർ കൂടുതൽ മാത്രമേ അധികം വേണ്ടിവരുന്നുള്ളൂ. ശസ്ത്രക്രിയാനന്തരമുള്ള ആരോഗ്യകരമായ ജീവിതത്തിനും ആന്തരികാവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും ഇത് കൂടുതൽ ഗുണകരമാണ്.
(ലേഖകൻ കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.