മീൻ കഴിച്ചിട്ടും മലയാളിക്ക് അതിെൻറ ഗുണം കിട്ടാത്തതിന് കാരണം...
text_fieldsഭക്ഷണത്തിെൻറ കാര്യത്തിൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്തതാണ് മത്സ്യം. ദിവസവും മത്സ്യം വാങ്ങലും ഇഷട്ത്തിനനുസരിച്ച് പാചകം ചെയ്ത് കഴിക്കലും പലരുടേയും ദിനചര്യകൂടിയാണ്. മത്സ്യം ഫ്രൈ ചെയ്ത് കഴിക്കാൻ താൽപര്യമുള്ളവരാണ് കൂടുതലും. എന്നാൽ, മീൻ ഫ്രൈ ഒഴിവാക്കി കഴിവതും മീൻ കറി കഴിക്കാനാണ് പൊതുജനാരോഗ്യവിദഗ്ധനായ ഡോ.ബി.ഇക്ബാല്‍ നിർദേശിക്കുന്നത്. നല്ല ആരോഗ്യശീലങ്ങൾ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അതിനുള്ള വിശദീകരണവും അദ്ദേഹം തരുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണ്ണരൂപം
നല്ല ആരോഗ്യ ശീലങ്ങൾ: രണ്ട്
മീൻ ഫ്രൈ ഒഴിവാക്കി കഴിവതും മീൻ കറി കഴിക്കുക.മൃഗക്കൊഴുപ്പുകൾ പൊതുവിൽ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ഒരു അപവാദമെന്ന നിലയിൽ മത്സ്യത്തിലടങ്ങിയിട്ടുള്ള ഒമേഗ 3 എന്ന ഫാറ്റി ആസിഡുകൾ ശരീരത്തിന് ഗുണകരമായ കൊഴുപ്പുകളാണ്, ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊളസ്റ്ററോളിെൻറ അളവ് കുറച്ചും ഹൈ ഡെൻസിറ്റി ലൈപ്പിഡ് എന്ന നല്ല കൊളസ്റ്ററോളിെൻറ അളവ് വർധിപ്പിച്ചും ഒമേഗ 3 ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും.
അത്കൊണ്ട് മത്സ്യം ഹൃദയത്തെ സംരക്ഷിക്കും എന്നൊരു ചൊല്ല് തന്നെ വൈദ്യശാസ്ത്രത്തിലുണ്ട്. (Fish Protects The Heart) മത്സ്യം ധാരാളം കഴിക്കുന്ന പല സമൂഹങ്ങളിലും ഹൃദ്രോഗവും മറ്റും കുറവായിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. വൻകുടൽ കാൻസർ തുടങ്ങിയ മറ്റ് പലരോഗങ്ങൾ തടയുന്നതിനും ഒമേഗ 3 സഹായകരമാണെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരിൽ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വർധിച്ച് വരുന്നതായാണ് കാണുന്നത് പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നത്. അതേയവസരത്തിൽ മത്സ്യം കഴിക്കുന്നതിെൻറ പ്രയോജനമൊട്ട് കിട്ടുന്നതുമില്ല. കൂടുതലാളുകളും മത്സ്യം ഫ്രൈ ചെയ്തു കഴിക്കുന്നതാണ് ഇതിന് കാരണം മീൻ ഫ്രൈ ചെയ്യുമ്പോൾ പ്രയോജനകരമായ ഒമേഗ 3 നഷ്ടപ്പെടും. അത് കൊണ്ട് ഹൃദ്രോഗവും മറ്റും വർധിച്ച് വരുന്ന സാഹചര്യത്തിൽ കഴിവതും മീൻ ഫ്രൈ ഒഴിവാക്കി എല്ലാവരും മീൻകറി കഴിക്കാൻ ശ്രമിക്കേണ്ടതാണ്. അത്രത്തോളമെങ്കിലും ഹൃദ്രോഗവും മറ്റും തടയാൻ നമുക്ക് കഴിയും നമ്മൾ സ്ഥിരമായി കഴിക്കാറുള്ള അയലയിലും മത്തിയിലും ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട് എന്നും ഓർക്കുക.
നല്ല ആരോഗ്യ ശീലങ്ങൾ: ഒന്ന്
പുട്ടും കടലയുമല്ല കടലയും പുട്ടും
മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ "പുട്ടും കടലയും" ആരോഗ്യകാരണങ്ങളാൽ "കടലയും പുട്ടുമായി" മാറ്റേണ്ടതാണ്. നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം കാർബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ സദ്യകളിൽ ചോറ് ഒരു കൂമ്പാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീർച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീൻ) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മൾ പൊതുവേ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്.
ഊർജ്ജാവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച് കഴിഞ്ഞാൽ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവർ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാൽ മാംസ്യം അടങ്ങിയ കടല കൂടുതൽ കഴിക്കുക. അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം.
നല്ല ആരോഗ്യ ശീലങ്ങൾ: രണ്ട്
മീൻ ഫ്രൈ ഒഴിവാക്കി കഴിവതും മീൻ കറി കഴിക്കുക.
മൃഗക്കൊഴുപ്പുകൾ പൊതുവിൽ ആരോഗ്യത്തിന്...
Posted by Ekbal Bappukunju on Sunday, 1 November 2020
നല്ല ആരോഗ്യ ശീലങ്ങൾ: ഒന്ന്
പുട്ടും കടലയുമല്ല കടലയും പുട്ടും
മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ "പുട്ടും കടലയും"...
Posted by Ekbal Bappukunju on Saturday, 24 October 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.