കേരളത്തിൽ വിൽക്കപ്പെടുന്നത് വൻ പാർശ്വഫലങ്ങളുള്ള സൗന്ദരവർധക വസ്തുക്കൾ; ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിക്കുന്നത് വിവരങ്ങൾ
text_fieldsതിരുവനന്തപുരം: കേരളത്തിൽ ദിനംപ്രതി വിൽക്കുന്നത് അനധികൃത സൗന്ദര്യവർധക വസ്തുക്കളാണെന്ന് കണ്ടെത്തെൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടിയത്. വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തതെന്നും പരിശോധന കർശനമാക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർ ഇന്റലിജൻസിന്റെ തീരുമാനം.
ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 ഇടത്തും സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തി. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഇതിൽ പലതും യുവതീ,യുവാക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് പറയുന്നു.
നിലവിൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണ്. പരസ്യവാചകങ്ങളിപ്പെട്ട് മുഖത്ത് എന്തും വാരിത്തേക്കുന്നവരാണ് ഇത്തരം ക്രീമുകളുടെ ഇരകളാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.