50 ആശുപത്രികളില്‍ കൂടി ഇ–ഹെല്‍ത്ത്
text_fieldsതിരുവനന്തപുരം: 50 ആശുപത്രികൾ കൂടി ഇ-ഹെല്‍ത്ത് പദ്ധതിയിലേക്ക്. തിരുവനന്തപുരം 11, കൊല്ലം 4, പത്തനംതിട്ട 4, തൃശൂര്‍ 5, പാലക്കാട് 11, മലപ്പുറം 11, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് ഇ-ഹെല്‍ത്ത് സംവിധാനം. വ്യക്തിക്ക് ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോെഡന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നത്.
ഒ.പിയിലെത്തി ചികിത്സ നടപടി പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനവും ഒറ്റ കുടക്കീഴില് ഓണ്‍ലൈന്‍ വഴിയാവും. നിലവിൽ 300ലധികം ആശുപത്രികളില്‍ ഈ-ഹെല്‍ത്ത് സംവിധാനമുണ്ട്. 150ഓളം ആശുപത്രികൾ ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന് സജ്ജമായിട്ടുമുണ്ട്.
ഇതിൽ ഉൾപ്പെടുന്ന 50 ആശുപത്രികളാണ് ഇ-ഹെൽത്തിലേക്ക് മാറുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 22ന് നടക്കും. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത വാക്സിന് കവറേജ് അനാലിസിസ് സംവിധാനവും തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.