ആധികാരികത ഉറപ്പുവരുത്തൽ; ലാബ് പരിശോധന റിപ്പോർട്ടുകൾക്ക് ക്യുആർ കോഡ് നിർബന്ധം
text_fieldsപാലക്കാട്: എല്ലാ ലാബ് പരിശോധന റിപ്പോർട്ടുകൾക്കും കാലിേബ്രഷൻ സർട്ടിഫിക്കറ്റുകൾക്കും ക്യുആർ കോഡ് നിർബന്ധമാക്കി നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലേബാറട്ടറീസ് (എൻ.എ.ബി.എൽ) ഉത്തരവിറക്കി. റിേപ്പാർട്ടുകളിലെ കൃത്രിമം തടയാനും ആധികാരികത ഉറപ്പുവരുത്താനുമാണിത്.
ഇതനുസരിച്ച്, ലാബുകൾ നൽകുന്ന എല്ലാ പരിശോധന റിപ്പോർട്ടുകളിലും കാലിബ്രേഷൻ സർട്ടിഫിക്കറ്റുകളിലും ക്യുആർ കോഡ് നൽകണം. അവ മൊബൈൽ ഫോണിലോ മറ്റ് ഉപകരണങ്ങളിലോ ക്യുആർ സ്കാനിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്കാൻ ചെയ്ത് ആധികാരികത ഉറപ്പുവരുത്താൻ സാധിക്കും.
ക്യുആർ കോഡ് നിർബന്ധമാക്കിയതിലൂടെ കെട്ടിച്ചമച്ചതും ആധികാരികത ഇല്ലാത്തതുമായ ടെസ്റ്റ് റിപ്പോർട്ടുകൾ വിനിമയം ചെയ്യുന്നത് തടയാനാവും. ഇതുവഴി രോഗികളുടെ താൽപര്യവും ലാബുകളുടെ സൽപേരും സംരക്ഷിക്കാൻ സാധിക്കുമെന്ന് എൻ.എ.ബി.എൽ അറിയിച്ചു. കേന്ദ്ര സർക്കാറിെൻറ നാഷനൽ ക്വാളിറ്റി കൗൺസിലിന് കീഴിലുള്ള അക്രഡിറ്റേഷൻ ബോഡിയാണ് എൻ.എ.ബി.എൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.