പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃത അവധിയിലാണ്. ഇത് അംഗീകരിക്കാന്‍ പറ്റില്ല. അനധികൃത അവധിയിലുള്ളവരുടെ വിവരങ്ങള്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഇവരില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കാന്‍ താൽപര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം എത്തണമെന്ന് പൊതു അറിയിപ്പ് ഇറക്കും. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തുടര്‍നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.