Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുട്ടികളിലെ കോവിഡ്​...

കുട്ടികളിലെ കോവിഡ്​ ബാധ: ലക്ഷണങ്ങളില്ലെങ്കിൽ ആശങ്ക വേണ്ടെന്ന്​ വിദഗ്​ധർ

text_fields
bookmark_border
കുട്ടികളിലെ കോവിഡ്​ ബാധ: ലക്ഷണങ്ങളില്ലെങ്കിൽ ആശങ്ക വേണ്ടെന്ന്​ വിദഗ്​ധർ
cancel

ന്യൂഡൽഹി: വൈറസ്​ ബാധ ഗുരുതരമാകാതിരിക്കുകയും ലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്​താൽ കുട്ടികളിലെ കോവിഡ്​ ആശങ്കപ്പെടേണ്ടതില്ലെന്ന്​ വിദഗ്​ധർ. മിസോറം, കേരളം തുടങ്ങിയ സംസ്​ഥാനങ്ങളിൽ 10 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കൂടുതലായി കോവിഡ്​ വ്യാപനം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ്​ വിശദീകരണം.

കഴിഞ്ഞ മാർച്ചിനു ശേഷം കോവിഡ്​ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നതായാണ്​ കണക്ക്. മേഘാലയ, മണിപ്പൂർ സംസ്​ഥാനങ്ങളിലും കുട്ടികൾ രോഗബാധിതരാകുന്ന സംഭവങ്ങൾ കൂടുതലായി തിരിച്ചറിഞ്ഞിട്ടുണ്ട്​. ചൊവ്വാഴ്​ചത്തെ കണക്കുകൾ പ്രകാരം മിസോറമിൽ 1502 പേരിൽ കോവിഡ്​ സ്​ഥിരീകരിച്ചപ്പോൾ 300 പേരും കുട്ടികളാണ്​.

എന്നാൽ, മുതിർന്നവരെ അപേക്ഷിച്ച്​ കുട്ടികളിൽ ലക്ഷണങ്ങൾ കുറവാണെന്നും വൈറസ്​ ബാധ ഗുരുതരമാകുന്ന സംഭവങ്ങൾ അത്യപൂർവമാണെന്നും പ്രതിരോധ കുത്തിവെപ്പിനായുള്ള ദേശീയ ടെക്​നിക്കൽ അഡ്വൈസറി ഗ്രൂപ്​ മേധാവി ഡോ. എൻ.കെ അറോറ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Experts say no need to worry about Covid in children if no symptoms
Next Story