പാക്കിങിൽ സൂക്ഷിക്കാൻ
text_fieldsറസ്റ്ററൻറുകളിൽ നിന്ന് ഭക്ഷണം പാക്ക് ചെയ്ത് നൽകുേമ്പാൾ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. പൊതിഞ്ഞുനൽകുന്ന ഭക്ഷണം മണിക്കൂറുകൾ കഴിഞ്ഞായിരിക്കും ഉപഭോക്താവ് കഴിക്കുന്നത് എന്ന ധാരണയിൽ വേണം പാക്ക് ചെയ്യാൻ. ഏറ്റവും അനുയോജ്യമായ പാക്കിങ് മെറ്റീരിയലാണ് തെരഞ്ഞെടുക്കേണ്ടത്. ഒരോ ഭക്ഷണവും പാനീയവും പാക്ക് ചെയ്യേണ്ടത് ആ വിഭവത്തിന്റെ രുചിയിലും മണത്തിലും നിറത്തിലുമൊന്നും മാറ്റമുണ്ടാക്കാത്ത വസ്തുക്കൾകൊണ്ടായിരിക്കണം.
ശരിയായ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയൽ അല്ല ഉപയോഗിച്ചതെങ്കിൽ ഭക്ഷണത്തിൽ അതിെൻറ അംശം കലരുകയും കേടുവരികയും ചെയ്യും. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണം പൊതിയുേമ്പാൾ പ്ലാസ്റ്റികിൽ അടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നതിനും (പ്ലാസ്റ്റിക് മൈഗ്രേഷൻ) അതിലൂടെ ഭക്ഷണം ശരീരത്തിന് ഹാനീകരമാകാനും സാധ്യതയുണ്ട്. ചൂടുള്ള ഭക്ഷണം സാധാരണ പ്ലാസ്റ്റിക് ബോക്സുകളിലോ മെറ്റീരിയലുകളിലോ പാക്ക് ചെയ്യുന്നത് ദോഷകരമാണ്.
കുട്ടികൾക്ക് ഭക്ഷണം പാക്ക് ചെയ്യുന്ന ടിഫിൻ ബോക്സുകൾക്കും ഇത് ബാധകമാണ്. ഭക്ഷണം തണുത്ത ശേഷമേ ഇത്തരം വസ്തുക്കളിൽ പൊതിയാവൂ. ഒരോ ഭക്ഷണവും വിവിധ താപനിലയിൽ വിവിധ ഇടങ്ങളിൽ സൂക്ഷിക്കേണ്ടവയായിരിക്കും. ഭക്ഷണം കട്ടിയുള്ളത്, സെമി ലിക്വിഡ്, പൂർണ ദ്രാവക രൂപത്തിൽ എന്നിങ്ങനെ വിവിധ രൂപത്തിൽ ആകാം. അതിനാൽ ഒരോന്നിനും അതാതിനനുസരിച്ച പാക്കിങ് മെറ്റീരിയൽ തെരഞ്ഞെടുക്കണം.
ഇല്ലെങ്കിൽ ഭക്ഷണ പഥാർത്ഥത്തിെൻറ ഷെൽഫ് ലൈഫിനെ അഥവാ സൂക്ഷിച്ചുവെക്കാവുന്ന സമയത്തെ ബാധിക്കും. കാണാൻ കഴിയാത്ത ചെറിയ സുഷിരങ്ങൾ പാക്കിങ് മെറ്റീരിലിൽ ഉണ്ടാകാറുണ്ട്. അത് പദാർത്ഥത്തിലേക്ക് വായു കടക്കാനും വസ്തുവിെൻറ ഗുണവും രുചിയും മണവും നഷ്ടപ്പെടുന്നതിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.