തൃശ്ശൂർ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികൾ നിരീക്ഷണത്തിൽ
text_fieldsഇരിങ്ങാലക്കുട: ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിങ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ.
ജനുവരി 26നും 27നുമായി ഹോസ്റ്റലിലുള്ള നൂറോളം കുട്ടികൾക്കാണ് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തി.
26ന് രാവിലെയോ ഉച്ചക്കോ കഴിച്ച ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു. വെള്ളത്തിന്റെ സാമ്പിളും കുട്ടികളുടെ വിസർജ്യങ്ങളും മൈക്രോബയോളജി ലാബിലേക്ക് അയച്ചു.
ഭക്ഷ്യസുരക്ഷ വകുപ്പ് ഭക്ഷ്യപദാർഥങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.