Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടികൾക്കായി സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് തലശ്ശേരിയിൽ
cancel

തലശ്ശേരി: മെട്രോമെഡ് ഇൻറർർനാഷണൽ കാർഡിയാക് സെൻററും 'മാധ്യമം' ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശിശുമിത്ര' സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് നവംബർ 21ന്ഞായറാഴ്ച തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ഇന്ദിരാ ഗാന്ധി മെട്രോ കാർഡിയാക് സെന്‍ററിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെയാണ് ക്യാമ്പ്.


കുട്ടികളിലെ ഹൃദ്രോഗങ്ങൾ കണ്ടെത്തി ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയും പൂർണമായും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷണൽ കാർഡിയാക് സെൻററിൽ വെച്ച് സൗജന്യമായി നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കുള്ള ടെസ്റ്റുകളും സൗജന്യമായിരിക്കും. മുൻകുട്ടി വിളിച്ച് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ക്യാമ്പിൽ പങ്കെടുക്കാനാവുക.

സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ സൗകര്യം ഇപ്പോഴുള്ളൂ. അവിടെത്തെന്ന പലപ്പോഴും ചികിത്സക്കായി ദീർഘകാലം കാത്തിരിക്കേണ്ടിയും വരും. സാധാരണക്കാർക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്തതായിരിക്കും ചികിത്സാ ചെലവ്. ഈ അവസ്ഥക്കുള്ള പരിഹാരമായിക്കൂടിയാണ് 'ശിശുമിത്ര' പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സ രീതികളും 'ശിശുമിത്ര'യിലൂടെ ലഭ്യമാകും.

'ശിശുമിത്ര' പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും ക്യാമ്പിൽ പങ്കടുക്കാനായി ബുക്ക് ചെയ്യുന്നതിനും 9048665555, 04956615555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamMadhyamam Health careMetromed International Cardiac Centre
News Summary - Free Cardiology Camp for Children
Next Story