കാരുണ്യ: 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ
text_fieldsതിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം (കാസ്പ്) അർഹതയുള്ള കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും ഓരോ വർഷവും പ്രായവ്യത്യാസമില്ലാതെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ കിടത്തി ചികിത്സക്കാണ് ആനുകൂല്യം ലഭിക്കുക. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ ആവശ്യമുള്ള അസുഖങ്ങളായിരിക്കണം. കിടത്തി ചികിത്സ ആരംഭിക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസത്തെ പരിശോധനകളും മരുന്നുകളും സൗജന്യമാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ചികിത്സക്കും മരുന്നുകൾക്കും പരിശോധനകൾക്കും ചെലവാകുന്ന മുഴുവൻ തുകയും പദ്ധതിയിൽ ഉൾപ്പെടും. ഡിസ്ചാർജ് ആയതിനുശേഷം പരമാവധി 15 ദിവസം വരെയുള്ള മരുന്നുകൾക്കും പരിശോധനകൾക്കും (ഡോക്ടറുടെ നിർദേശപ്രകാരം) ചെലവാകുന്ന ചികിത്സ ചെലവും സൗജന്യമാണ്. കിടത്തി ചികിത്സിക്കുന്ന വേളയിൽ എക്സ് റേ, സ്കാനിങ് ഉൾെപ്പടെ എല്ലാ പരിശോധനകളും സൗജന്യമാണ്. സമൂഹമാധ്യമങ്ങളിലെ െതറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
42 ലക്ഷം കുടുംബങ്ങൾക്ക് ദ്വിതീയ, ത്രിതീയ ചികിത്സകൾ സൗജന്യമായി നൽകാനുദ്ദേശിച്ചുള്ള കാസ്പ് പദ്ധതിയിൽ നിലവിൽ എംപാനൽ ചെയ്തിട്ടുള്ള 746 ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. 26 സ്പെഷാലിറ്റികളിലായി 1667 പാക്കേജുകളിൽ ചികിത്സ ലഭ്യമാണ്. ഈ പാക്കേജുകളിൽ ഉൾപ്പെടാത്ത അസുഖങ്ങളെ അൺസ്പെസിെഫെഡ് പാക്കേജുകളിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ലഭ്യമാക്കുന്നുണ്ട്.
ചികിത്സയിനത്തിൽ ചെലവായ തുക ഓരോ 15 ദിവസം ഇടവിട്ട് ആശുപത്രികൾക്ക് കൈമാറുന്നുണ്ട്. ചികിത്സയിനത്തിൽ ഗുണഭോക്താക്കളിൽനിന്ന് ഒരുതരത്തിലുള്ള പണവും ആശുപത്രികൾ ഈടാക്കുന്നതല്ല. നിലവിൽ സംസ്ഥാന സർക്കാർ 100 ശതമാനം ചികിത്സ ചെലവ് വഹിക്കുന്ന 19,53,461 കുടുംബങ്ങളും കേന്ദ്രസർക്കാറിെൻറ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന 21,99,517 കുടുംബങ്ങളുമാണുള്ളത്. 2019 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കിവരുന്ന കാസ്പ് പദ്ധതിയിൽ 24.8 ലക്ഷം ക്ലെയിമുകൾ ആശുപത്രികൾ സമർപ്പിച്ചു.
അതുപ്രകാരം ചികിത്സ ചെലവിനത്തിൽ 1228.55 കോടി രൂപ സർക്കാർ ചെലവഴിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.