സൗജന്യ ചികിത്സ കാസർകോട് ജില്ലക്ക് അന്യമാകുമോ
text_fieldsകാസർകോട്: സംസ്ഥാനത്തുതന്നെ ചികിത്സയിൽ ഏറെ പിന്നിൽ നിൽക്കുന്ന ജില്ലയിൽ പാവപ്പെട്ടവരുടെ പ്രതീക്ഷയായ സൗജന്യ ചികിത്സ അന്യമാകുന്നുവോ? ജില്ലയുടെ ജനസംഖ്യ അനുപാതത്തിനനുസൃതമായി വേണ്ടിയിരുന്ന ചികിത്സാരംഗം പതിയെ പിന്നിലേക്ക് ചുവടുവെക്കുന്നതും സ്വകാര്യ കോർപറേറ്റ് ആശുപത്രികൾ ജില്ലയിലേക്ക് കടന്നുവരുകയും ചെയ്യുന്ന പ്രവണത വർധിക്കുകയാണ്. 2023 വർഷത്തിൽ ജില്ലയിൽ കണ്ട പ്രവണത അതാണ്. അതേസമയം, ഒരു മെഡിക്കൽ കോളജ് എന്ന സ്വപ്നം പൂവണിയും മുമ്പ്, പുതിയ മാനദണ്ഡം അതിെന്റ കൂമ്പടയാനുള്ള സാധ്യതയും തെളിയുന്നു. പുതുവർഷ ചിന്ത ജില്ലയുടെ ആരോഗ്യമേഖലയെ കുറിച്ചുള്ള ആശങ്കയായി മാറുന്നു.
ആശുപത്രികളുടെ സ്ഥിതി
1. മെഡിക്കൽ കോളജ്: ഇപ്പോഴും നിർമാണത്തിൽ,
2. ജനറൽ ആശുപത്രി കാസർകോട്: പരിമിതി അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്
3. താലൂക്ക് ആശുപത്രികൾ: താലൂക്ക് ആശുപത്രികളുടെ നിലവാരത്തിൽ നിന്നും മാറിയിട്ടില്ല
4. താലൂക്ക് ആശുപത്രികൾ: ഉയർത്തപ്പെട്ടുവെന്നല്ലാതെ ഇപ്പോഴും പ്രൈമറിയുടെ നിലവാരം
ആരോഗ്യ മേഖലയിൽ നേരിട്ട തിരിച്ചടികൾ
1. സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ച പെരിയ കല്യോട്ടെ ഫീസ് രഹിത സത്യസായി ആശുപത്രിയുടെ നിർമാണം ഉപേക്ഷിച്ചു.
2. കോവിഡ് കാലത്ത് ടാറ്റ ഗ്രൂപ്പ് ജില്ലക്ക് അനുവദിച്ച കോവിഡ് ആശുപത്രി ഫലത്തിൽ ഉപേക്ഷിച്ച നിലയിൽ.
3. കാസർകോട് ഗവ. മെഡിക്കൽ കോളജ്: പത്ത് ലക്ഷം പേർക്ക് നൂറ് സീറ്റ് എന്ന പുതിയ മാനദണ്ഡം വന്നതോടെ കേന്ദ്ര സർക്കാറിെൻറ പ്രത്യേക തീരുമാനമുണ്ടെങ്കിൽ മാത്രം അംഗീകാരം. കേരളത്തിൽ 3 500 സീറ്റിനാണ് അനുമതി. ഇപ്പോൾ 4 500 കവിഞ്ഞു.
4. കേന്ദ്ര സർവകലാശാലയിൽ മെഡിക്കൽ കോളജ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ നയം ഇപ്പോൾ നടപ്പാക്കുന്നില്ല. കേരള കേന്ദ്ര സർവകലാശാലയുടെ മെഡിക്കൽ കോളജിനെ പത്തനംതിട്ടയിലേക്ക് മാറ്റാൻ നേരത്തേ ശുപാർശ പോയിരുന്നു.
5. കോർപറേറ്റ് ആശുപത്രികൾ കടന്നുവരുന്നു. നാല് പുതിയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾക്ക് ജില്ലയിൽ തുടക്കമിട്ടു.
പാവപ്പെട്ടവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
1. കാർഡിയോളജി, ന്യൂറോ, നെഫ്റോ സ്പെഷലിസ്റ്റുകൾക്ക് വേണ്ടി കോർപറേറ്റ് ആശുപത്രികൾ ആശ്രയം
2. എൻഡോസൾഫാൻ മൂലം രോഗബാധിതരായവർക്കുള്ള ചികിത്സ ഇല്ലാതാകുന്നു.
3. സർക്കാർ സൗജന്യ ചികിത്സക്കുമേൽ കോർപറേറ്റുുകളുടെ സ്വാധീനം ശക്തമാകും
4. മംഗളുരു ലോബി, കാസർകോട്ടെ തന്നെ കോർപറേറ്റ് ലോബികൾക്ക് വഴിമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.