പഴങ്ങൾ ഒഴിവാക്കേണ്ട...
text_fieldsശരീരത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ സംവിധാനത്തിനും ആവശ്യത്തിന് പഴങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. വൈറ്റമിനുകളുടെയും ഫൈബറിന്റെയും സമൃദ്ധമായ സാന്നിധ്യം, നാച്ചുറല്‍ ഷുഗർ, മറ്റു പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് പഴങ്ങൾ. ജലാംശം കൂടുതലായതിനാൽ നോമ്പുകാലത്ത് ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍-ഫൈബര്‍ എന്നിവ സമ്പന്നമായ പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശരീര ഭാരം ഭാരം കുറക്കാനും കഴിയും. പതിവായി കഴിക്കുന്ന ചില പഴങ്ങളുടെ ഗുണങ്ങൾ അറിയാം.
ആപ്പിൾ: ആന്റി ഓക്സിഡന്റുകളാലും വൈറ്റമിൻ സി കൊണ്ടും സമ്പന്നമായ ആപ്പിൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും. ആപ്പിൾ: മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവക്കും നല്ലതാണ്. വിശപ്പ് മാറ്റാനും ഭാരം കുറക്കാനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
മുന്തിരി: പോഷകങ്ങളുടെ കലവറയാണ് മുന്തിരി. ആന്റിഓക്സിഡന്റുകളാൽ സമ്പന്നം. ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്നത് കൂടാതെ ഹൃദ്രോഗം, കാൻസർ എന്നിവ അകറ്റി നിർത്താനും മുന്തിരി സഹായിക്കും.
ഓറഞ്ച്: ദഹനം നന്നായി നടക്കാൻ ഓറഞ്ച് സഹായിക്കും. ഇതിലടങ്ങിയ വൈറ്റമിൻ സി, ഫൈബർ എന്നിവ ഗുണകരമായി പ്രവർത്തിക്കുന്നു. ജലാംശം കൂടുതലുണ്ടെന്നുള്ളതും കാലറി കുറവാണെന്നതും ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
വാഴപ്പഴം: വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലുള്ളതിനാൽ രക്തസമ്മർദ്ദം കുറക്കും. കഴിച്ച ഉടൻ ഊർജ്ജം കിട്ടുമെന്നതുകൊണ്ട് വർക്ഔട്ടിനു മുൻപ് കഴിക്കുന്നത് നല്ലതാണ്. പെട്ടെന്നു വയറു നിറയുമെന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതും തടയും. രാവിലെ ഓട്സിനൊപ്പം പഴം ചേർത്ത് കഴിക്കുന്നതും ശരീരഭാരം കുറക്കാൻ സഹായിക്കും.
പേരക്ക: പേരക്ക രോഗപ്രതിരോധ ശേഷിക്കും നല്ലരീതിക്കുള്ള ദഹനത്തിനും വളരെ ഗുണകരമാണ്. പേരക്കയില് ഫൈബര്‍ കണ്ടന്റും ധാരളമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.