Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുപ്പിവെള്ളത്തെ 'ഹൈ...

കുപ്പിവെള്ളത്തെ 'ഹൈ റിസ്ക്' വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

text_fields
bookmark_border
bottled water 89786
cancel

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുപ്പിവെള്ളത്തെ ഹൈ റിസ്ക് ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് നടപടി.

അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ ഇനി കുപ്പിവെള്ള ഉൽപാദന കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ, ഓഡിറ്റുകൾ എന്നിവ ആവശ്യമാണ്. ലൈസൻസ് ലഭിക്കാനും കർശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും.

മോശം പാക്കേജിങ്ങിനും ഉയര്‍ന്ന മലിനീകരണതോതിനും മോശമായ രീതിയിലുള്ള സംഭരണത്തിനും അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യതയുള്ള ഉൽപന്നങ്ങളെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്‌സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാർഥങ്ങളും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യൂസുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് എഫ്.എസ്.എസ്.എ.ഐ പറയുന്നു. കര്‍ശനമായ നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കാനും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bottled waterFSSAIpackaged drinking waterHigh Risk Food
News Summary - FSSAI classifies packaged drinking water as 'High-Risk Food Category'
Next Story