Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right30ന്​ താഴെയുള്ളവരിൽ...

30ന്​ താഴെയുള്ളവരിൽ മൊഡേണ വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുമായി​ ജർമനി

text_fields
bookmark_border
moderna vaccine
cancel

ബെർലിൻ: 30 വയസിൽ താഴെയുള്ളവരിൽ മൊഡേണ വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ജർമൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. മൊഡേണ വാക്സിൻ 30 വയസിന് താഴെ ഉള്ളവരിൽ ഹൃദ്രോഗത്തിന്​ കാരണമാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തൽ.

30 വയസിന് താഴെയുള്ളവരിൽ ഹൃദയ ധമനികളിൽ നീര്​ വെക്കുന്ന മയോകാർഡിറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള കോശങ്ങളിൽ നീര്​ വെക്കുന്ന പെരികാർഡിറ്റിസ്​ എന്നീ രോഗങ്ങൾക്ക് വാക്സിൻ കാരണമാകാമെന്നാണ് ജർമൻ ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. അതേസമയം, 30 വയസിന് മുകളിലുള്ളവരിൽ ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും വിദ്ഗധർ പറയുന്നു.

ജർമനിയുടെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാക്സിൻസ് ആൻഡ്​ ബയോമെഡിസിന്‍റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കോയുടെ നിർദേശം. യുവാക്കളിൽ മോഡേണ വാക്സിന് ഉപയോഗത്തിനുള്ള​ അനുമതി അമേരിക്ക വൈകിപ്പിച്ചിരുന്നു. എന്നാൽ അഞ്ച്​ മുതൽ 11 വയസ്​ വരെയുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗത്തിന്​ കഴിഞ്ഞ ആഴ്ച യു.എസ് അനുമതി നൽകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanyModerna Vaccinecovid vaccine
News Summary - Germany health authorities Advises Against Moderna Covid Vaccine For People Under 30
Next Story