നല്ല ആരോഗ്യം, നല്ല നോമ്പ്
text_fieldsഉപവാസത്തിലൂടെ ആത്മീയ ചൈതന്യം മാത്രമല്ല, ആരോഗ്യദായക ജീവിതവും സാക്ഷാത്കരിക്കാൻ സാധിക്കും. ആത്മീയ ഉണർവിന്റെ പൂക്കാലമാണ് റമദാൻ. ഒപ്പം കൂടുതൽ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുള്ള മികച്ച അവസരം കൂടിയാണിത്.
വ്രതമാസത്തെ നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ജീവിതരീതിയിലെ മാറ്റങ്ങൾക്കൊപ്പം ഭക്ഷണക്രമത്തിലും ബോധപൂർവം ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണം.
രോഗികളുടെ റമദാൻ
പലതരം രോഗങ്ങൾമൂലം വലയുന്ന നിരവധി പേരുണ്ട്. റമദാന്റെ ചൈതന്യവുമായി ചേർന്നുനിൽക്കാൻ രോഗികൾക്കും കഴിയും. പക്ഷേ, കൃത്യമായ നടപടികളും മുന്നൊരുക്കങ്ങളും വേണം. മരുന്നുകൾ നിർത്താതെ വ്രതമെടുക്കുന്നവർ നിരവധിയാണ്.
രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെ ജീവിത ശൈലീരോഗങ്ങൾ മൂലം വലയുന്നവർ പകൽ ഭക്ഷണം കഴിക്കുന്നില്ല എന്ന കാരണത്താൽ മരുന്ന് ഉപയോഗിക്കുന്നത് നിർത്താറുണ്ട്. ഇത് ദോഷംചെയ്യും.
മരുന്നുകളുടെ ഡോസേജിൽ മാറ്റം വരുത്തി ഇവർക്കും ഉപവാസം അനുഷ്ഠിക്കാം. വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം അത്. രക്തസമ്മർദത്തിന്റെ, പ്രമേഹത്തിന്റെ തോത് പകൽനേരത്ത് കൃത്യമായി നിരീക്ഷിക്കുകയും വേണം. മാനസിക, ശാരീരിക സമ്മർദം ലഘൂകരിച്ചു വേണം റമദാനെ ഉൾക്കൊള്ളാൻ. മനസ്സിനെ സന്തോഷദായകമാക്കി മാറ്റുക എന്നതാണ് പ്രദാനം. ആത്മീയമായ ഉണർവിലൂടെ എളുപ്പം ഇതു സാധിക്കാൻ റമദാൻ വേളയിൽ കഴിയും.
ജീവിതക്രമം താളംതെറ്റുന്ന സാഹചര്യമാണ് റമദാനിൽ. എങ്കിലും ആവശ്യത്തിന് വിശ്രമവും ഉറക്കവും വ്രതവേളയിൽ ഉറപ്പാക്കണം. ഇഫ്താറും അത്താഴവും കൃത്യസമയത്തുതന്നെ കഴിക്കാൻ മനസ്സുവെക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.