ആശ്വാസ സ്പർശവുമായി ഹീലിങ് ടച്ച്
text_fieldsകോഴിക്കോട്: മഹാമാരിയിൽ നാട് പകച്ചു നിൽക്കുന്ന കാലത്ത് ശുഭപ്രതീക്ഷയുടെയും അതിജീവനത്തിെൻറയും ആശ്വാസ സ്പർശമൊരുക്കി 'മാധ്യമം'. ജനങ്ങളുടെ ആശങ്ക അകറ്റുവാനും മന: സംഘർഷം കുറക്കുവാനും പ്രമുഖ ഡോക്ടർമാരുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും പിന്തുണയോടെ രൂപം നൽകിയ'ഹീലിങ് ടച്ച് ഹെൽപ് ഡെസ്ക്' മെയ് നാലിന് പ്രവർത്തനമാരംഭിക്കും.
ദിവസവും രാവിലെ ഒമ്പതു മുതൽ ൈവകീട്ട് ആറുവരെ നിങ്ങളെ കേൾക്കുവാനും മാർഗനിർദേശങ്ങൾ നൽകുവാനും വൈദ്യശാസ്ത്ര-കൗൺസലിങ് രംഗത്തെ വിദഗ്ധർ ഒപ്പമുണ്ടാവും. കോവിഡ് ആശങ്കയുള്ളവർ, ക്വാറൻറീനിലും ഐസൊലേഷനിലും കഴിയുന്നവർ, രോഗബാധിതരുടെ കുടുംബാംഗങ്ങൾ, രോഗം മാറിയ ശേഷം ശാരീരിക പ്രയാസമുള്ളവർ, മറ്റ് ആകുലതകൾ പുലർത്തുന്നവർ, കോവിഡിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ എന്നിവർക്കെല്ലാം ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം.
വിവിധ മെഡിക്കൽ ശാഖകളിലെ അതി വിദഗ്ധരായ ഡോക്ടർമാരാണ് ഹെൽപ്ഡെസ്കുമായി കൈകോർക്കുന്നത്. കോവിഡ് ചികിത്സക്കുള്ള സർക്കാർ - സർക്കാർ ഇതര സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്കും മറുപടി നൽകും. കോവിഡ് കാലത്ത് ആരും ഒറ്റക്കല്ലെന്നും ആശങ്കപ്പെടരുതെന്നും ഉറപ്പുനൽകുന്ന ചേർത്തുപിടിക്കലാണ് 'ഹീലിങ് ടച്ച്'.
വിളിക്കേണ്ട നമ്പറുകൾ: 0495 2732119, 9645006035, MADHYA
നമ്മളൊത്തുചേർന്ന് ഈ സങ്കടങ്ങളെയും അലിയിച്ചില്ലാതാക്കും, ഈ കാലവും കടന്നുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.