Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightചോദ്യങ്ങൾക്ക്​ ഉത്തരം...

ചോദ്യങ്ങൾക്ക്​ ഉത്തരം നൽകൂ; ആരോഗ്യസ്ഥിതി സൗജന്യമായി അറിയാം

text_fields
bookmark_border
Dr. K. Ummer
cancel
camera_alt

ഡോ. കെ. ഉമ്മർ

സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട്​ ​ വിദഗ്​ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്​കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്​ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ്​​ സാധാരണക്കാർക്ക്​ സൗജന്യമായി അവരുടെ​ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച്​ ബോധവത്​കരണം നൽകുന്നത്​. ഇതിനായി വികസിപ്പിച്ച ‘സമർപ്പണം’ എന്ന ആപ്​ മുഖേന വ്യക്തികൾക്ക്​ ചോദ്യാവലി നൽകി അവരുടെ ഉത്തരം വിശകലനം ചെയ്ത്​ രോഗങ്ങളും രോഗസാധ്യതയും കണ്ടെത്തി ആവശ്യമുള്ള നിർദേശങ്ങൾ വാട്​സ്​ആപ്​ വഴി നൽകുന്നു. തികച്ചും സൗജന്യമാണ് ഈ സേവനം​.

ഈ ആപ്പിലെ ‘ക്യു.ആർ കോഡ്​’ സ്കാൻ ചെയ്താൽ ലഭിക്കുന്ന ചോദ്യാവലിക്കു​ നേരെ ‘ഉണ്ട്​ (യെസ്)’ അല്ലെങ്കിൽ ‘ഇല്ല (നോ)’ എന്ന്​ രേഖപ്പെടുത്തിയാൽ മതി. ലളിതമായ രീതിയിലാണ്​ ഇംഗ്ലീഷിലും മലയാളത്തിലുമായി ചോദ്യാവലി തയാറാക്കിയിരിക്കുന്നത്​. 26 ചോദ്യങ്ങളാണുള്ളത്. ഒാരോ ചോദ്യത്തിനും ലഭിക്കുന്ന ഉത്തരങ്ങൾ വിശകലനം ചെയ്ത്​ ആ വ്യക്തിയുടെ ആരോഗ്യസ്ഥിതി കണ്ടെത്താൻ ശ്രമിക്കുകയും അതിനനുസരിച്ച്​ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുകയുയാണ്​ രീതി. നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ചോദ്യങ്ങൾ പൂരിപ്പിച്ച് സബ്​മിറ്റ്​ ചെയ്തുകഴിഞ്ഞാൽ നിമിഷങ്ങൾക്കകം വ്യക്തിയുടെ ഫോണിലെ വാട്​സ്ആപ്പിൽ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും രോഗം വരാതിരിക്കാനുള്ള മാർഗങ്ങളും വിശദമായി ലഭിക്കും.

കേരളത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, അൽഷൈമേഴ്​സ്​, പാർക്കിൻസൺ, വൃക്കരോഗം തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്​ ​ ഡോ. ഉമർ ഇത്തരമൊരു പദ്ധതിക്ക്​ രൂപം നൽകിയത്​. തന്‍റെ ​ പഠനകാലത്തും പിന്നീട്​ ഡോക്ടറായ ശേഷവും അപൂർവമായി കണ്ടുവന്നിരുന്ന രോഗങ്ങൾ ഇപ്പോർ സാർവത്രികമായതോടെയാണ്​ ഇത്തരമൊരു പദ്ധതിയെക്കുറിച്ച്​ ഇദ്ദേഹം ആലോചിച്ചുതുടങ്ങിയത്​. കൂടാതെ ആരോഗ്യവാന്മാരെന്ന്​ കരുതിയിരുന്ന പരിചയക്കാരും ബന്ധുക്കളുമായ ചിലർ പെട്ടെന്ന്​ രോഗംവന്ന്​ മരിച്ചതും ഇ​േ​ദ്ദത്തിന്‍റെ ഉള്ളുലച്ചു. തുടർന്നാണ്​ 2016ൽ കോഴിക്കോട് കേന്ദ്രീകരിച്ച്​ ‘സമർപ്പണം ചാരിറ്റബ്ൾ ട്രസ്റ്റ്’ എന്ന സന്നദ്ധ സംഘടനക്ക്​ രൂപം നൽകുന്നത്​. ട്രസ്റ്റിന്​ കീഴിലാണ് മറ്റു​ സേവനങ്ങളോടൊപ്പം​ രോഗങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ബോധവത്​കണം നടത്തിവരുന്നത്​.

ഭക്ഷണ രീതി, വ്യായാമം, ലഹരി ഉപയോഗം, പാരമ്പര്യരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ വിവരങ്ങളാണ്​ ചോദ്യാവലി വഴി നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health ServiceHealth Awareness
News Summary - Health Awareness
Next Story