ലോകപ്രമേഹദിനത്തിൽ ആദിവാസികൾക്കായി വയനാട്ടിൽ ആരോഗ്യ ക്യാമ്പ്
text_fieldsകൽപ്പറ്റ: ലോക പ്രമേഹദിനത്തിൽ(നവംബർ 14) കോഴിക്കോട് ഇഖ്റ ഡയബറ്റിസ് സെന്‍ററും കലിക്കറ്റ് ഫോറം ഫോർ ഡയബറ്റിസും കാലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് വയനാട് ജില്ലാ വനം വകുപ്പിന്‍റെ സഹകരണത്തോടെ വയനാട്ടിലെ ആദിവാസികൾക്കായി ആരോഗ്യ ക്യാമ്പ് നടത്തുന്നു. സുൽത്താൻബത്തേരിക്കടുത്ത് ചീയാമ്പം ആദിവാസി കോളനിയിലാണ് ആരോഗ്യ ക്യാമ്പ് . 400 ലേറെ പേർ ക്യാമ്പിൽ പങ്കെടുക്കും. കോഴിക്കോട് മെഡിക്കൽ കോളജിലെയും സ്വകാര്യ ആശുപത്രികളിലെയും പ്രഗദ്ഭരായ ഡോക്ടർമാർ ക്യാമ്പിലുണ്ടാവും.
കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ പ്രമേഹ രോഗ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.കെ. സുരേഷ് കുമാറും വനം വകുപ്പ് റേഞ്ച് ഓഫീസർ അബ്ദുൽ സമദുമാണ് ക്യാമ്പ് കോ-ഓഡിനേറ്റർമാർ. മിക്കവാറും എല്ലാ വിഭാഗത്തിലെയും ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭിക്കും.
ഡോ. എസ്.കെ. സുരേഷ് കുമാർ (ഇഖ്റ), ഡോ. സജിത്ത് കുമാർ (മെഡി. കോളജ് മുൻ സൂപ്രണ്ട്), ഡോ. വി.കെ. ഷമീർ, ഡോ. റോജിത്ത് ബാലകൃഷ്ണൻ, ഡോ. നീരജ് മാണിക്കോത്ത്, ഡോ. ഗായത്രി, (എല്ലാവരും അസോ. പ്രൊഫസർ, കോഴിക്കോട് മെഡി. കോളജ് ), ഡോ. സിജു കുമാർ (കലിക്കറ്റ് ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡണ്ട്) ഡോ. സുനീഷ് കുമാർ (ആരോഗ്യവകുപ്പ്-കേരള സർക്കാർ) തുടങ്ങി പതിനഞ്ചോളം ഡോക്ടർമാരും ഇരുപതോളം ടെക്നീഷ്യന്മാരും ക്യാമ്പിലുണ്ടാവും.
രാവിലെ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ പരിശോധനകളും ചികിത്സാ നിർദ്ദേശങ്ങളും മരുന്നു വിതരണവും നടക്കുന്നതോടൊപ്പം നാനൂറ് പേർക്ക് ഭക്ഷണവും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.