സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയാറാക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയാറാക്കാൻ ആരോഗ്യവകുപ്പിെൻറ തീരുമാനം. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകൾ സന്ദര്‍ശിച്ച് 30 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെക്കുറിച്ചും ഡേറ്റ ശേഖരിക്കും. വിവരസമാഹരണത്തിനായി മൊബൈല്‍ ആപ്പും തയാറാക്കും. വീടുകളില്‍നിന്ന് ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത്, ജില്ല, സംസ്ഥാനതലത്തിൽ ക്രോഡീകരിച്ചാണ് രജിസ്ട്രി തയാറാക്കുന്നത്.
പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്താനും ഈ രോഗങ്ങളെക്കുറിച്ച അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനും രോഗം കണ്ടെത്തിയവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനും സര്‍വേ സഹായകരമാകുമെന്നാണ് കരുതുന്നത്. പ്രമേഹം, രക്താതിമര്‍ദം, സി.ഒ.പി.ഡി തുടങ്ങിയ രോഗങ്ങളും ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, സർവിക്കല്‍ കാന്‍സര്‍ തുടങ്ങിയവയുടെയും നിര്‍ണയമാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
സര്‍വേയിലൂടെ കണ്ടെത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തുകയും ഇതുവരെ രോഗനിര്‍ണയം നടത്താത്തവർക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
'പ്രമേഹ പരിരക്ഷക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. കേരളത്തില്‍ മുമ്പ് നടന്ന പഠനങ്ങളില്‍ പ്രമേഹം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആറും ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.