കുത്തി ഓടിക്കാം കാൻസറിനെ...
text_fields1.വൈറസ് കാൻസർ ഉണ്ടാക്കുമോ
ഉണ്ടാക്കാം. human papilloma virus അഥവാ HPV മൂലം ഉണ്ടാകുന്ന കാൻസർ ഒന്നല്ല. പലവിധം ആണ്.
-ഗർഭാശയദള കാൻസർ -cervical cancer
-യോനീ സംബന്ധമായ കാൻസർ- vaginal cancer
-മലദ്വാര സംബന്ധമായ കാൻസർ-peri anal cancer
-വായ്, തൊണ്ട സംബന്ധമായ കാൻസർ-Oropharyngeal cancer
-penile പുരുഷ ലിംഗ സംബന്ധിയായ കാൻസർ.
ഇവയെല്ലാം HPV മൂലം സ്ത്രീപുരുഷൻമാരിൽ സാധാരണയായി കണ്ടുവരുന്ന കാൻസറുകൾ ആണ്.
2.ഈ വൈറസ്, കാൻസർ അല്ലാതെ മറ്റ് രോഗങ്ങൾക്ക് കാരണമാകുമോ. എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ
ഉവ്വ്. പലരിലും കണ്ടുവരുന്ന അരിമ്പാറ ഈ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ലോകത്തിൽ ഏറ്റവും കൂടുതലായി ലൈംഗിക ബന്ധത്തിലൂടെയും അല്ലാതെ തന്നെ മറ്റു ശരീര സ്രവങ്ങളിലൂടെയും പകരുന്നതായി കണ്ടുവരുന്ന അസുഖമാണ് HPV ബാധ. ഈ വൈറസ് ബാധ ഉള്ള ആൾ യാതൊരുവിധ ബാഹ്യ ശാരീരിക ലക്ഷണവും പ്രകടിപ്പിക്കണമെന്നില്ല. എന്നാൽ ഈ ആളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലും ആണ്.
വൈറസ് ബാധ ഏറ്റാലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചു മുതൽ പത്തു വർഷം വരെ എടുത്തേക്കാം. തൻമൂലം എപ്പോൾ ആണ് വൈറസ് ബാധ ഉണ്ടായത്,ആരിൽനിന്നാണ് ഉണ്ടായത് എന്ന് കണ്ടെത്തുക ശ്രമകരമാണ്.
3.എങ്ങനെയാണ് ഒരു വാക്സിൻ കാൻസറിനെ പ്രതിരോധിക്കുന്നത്.
ഈ വാക്സിൻ എടുക്കുക വഴി നമ്മൾ ചെയ്യുന്നത്, ഹാനികരമല്ലാത്ത അവസ്ഥയിൽ ഈ വൈറസിന്റെ ഭാഗങ്ങൾ ശരീരത്തിലേക്ക് കടത്തിവിടുകയാണ്. തൻമൂലം ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഉണരുകയും ഈ വൈറസിന് എതിരായ ആന്റിബോഡി ഉൽപാദിപ്പിക്കുകയും ചെയ്യും. ഈ വ്യക്തി അബദ്ധവശാൽ HPV വൈറസ് ബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും ഇതിനകം ആന്റിബോഡി ശരീരത്തിൽ ഉള്ളതിനാൽ HPV ബാധയിൽനിന്നും രക്ഷപെടും. ആളുടെ പ്രായം അനുസരിച്ച് രണ്ടോ അതിലധികമോ ഡോസുകൾ ആവശ്യമായി വരും.
4.ആരെല്ലാമാണ് വാക്സിൽ എടുക്കേണ്ടത്.
സ്ത്രീ പുരുഷ ഭേദമന്യെ ആർക്കും എടുക്കാവുന്ന വാക്സിൽ ആണിത്. ഒൻപതു മുതൽ 15 വരെ ആണ് ഏറ്റവും ഉത്തമമായ പ്രായം.എന്തെന്നാൽ ഈ സമയത്ത് ഒരാളുടെ രോഗപ്രതിരോധ സംവിധാനം ഏറ്റവും കാര്യക്ഷമമായിരിക്കും. എന്നിരുന്നാലും സ്ത്രീകൾക്ക് വാക്സിൻ 45 വയസ്സുവരെ എടുക്കാവുന്നതാണ്.
5.ഗർഭാവസ്ഥയിലുള്ളവർക്ക് ഈ വാക്സിൻ എടുക്കാമോ
ഗർഭിണികൾ ഈ വാക്സിൻ എടുക്കുന്നതുകൊണ്ട് അവർക്കോ, ഗർഭസ്ഥശിശുവിനോ ദോഷങ്ങൾ ഒന്നുമില്ല. എന്നാൽ ഗർഭാവസ്ഥയിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി തുലോം കുറവായതുകൊണ്ട് ഈ വാക്സിൻ എടുത്താലും അതിന് ഉദ്ദേശിച്ച അത്ര ഗുണം കിട്ടിക്കോളണമെന്നില്ല. അതിനാൽ ഗർഭാവസ്ഥയിൽ വാക്സിൻ എടുക്കാതെ ഇരിക്കുന്നതാണ് ഉത്തമം.
6.എന്തെല്ലാം തരം HPV വൈറസുകൾ ഉണ്ട്.
HPV വൈറസ് DNA ഫാമിലിയിൽപെട്ട വൈറസാണ്. 150 ൽപരം വകഭേദങ്ങൾ ഉള്ളവയിൽ ഏകദേശം 12 വകഭേദങ്ങൾ ഹൈ റിസ്ക് ടൈപ്പ് അഥവാ കാൻസറിന് കാരണമായേക്കാവുന്നതാണ്. ഇപ്പോൾ ലഭ്യമായ വാക്സിനുകൾ ഉദാ. gardasil 9, cervarix നാലു മുതൽ ഒൻപത് തരം വൈറസിനെതിരെയും ഫലപ്രദമാണ്. ഇവ അപകടകാരികളായ HPV വൈറസുകൾക്കെതിരെ ഉള്ളതാണ്.
7. രോഗനിർണ്ണയം എങ്ങനെയാണ് നടത്തുക
സ്ത്രീകളിൽ liquid based pap or HPV DNA ടെസ്റ്റിങ് വഴിയും പുരുഷൻമാരിൽ ലിംഗസ്രവങ്ങളിൽനിന്നുള്ള പരിശോധന വഴിയും ആണ് രോഗം കണ്ടെത്തുന്നത്. ഒരാഴ്ചയാണ് ഫലം നിർണ്ണയിക്കാനുള്ള ഏകദേശ സമയം.
സ്ത്രീകൾ ഇപ്പറയുന്ന പരിശോധന മൂന്നു മുതൽ അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്നത് വളരെ നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.