ഹൃദയവാൽവിലെ തകരാർ; ശസ്ത്രക്രിയ കൂടാതെ പരിഹരിച്ച് മെഡിക്കൽ സംഘം
text_fieldsതിരുവനന്തപുരം: ഹൃദയ വാൽവ് തകരാറിലാവുന്ന അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച തമിഴ്നാട് സ്വദേശിക്ക് (30) നൂതന ചികിത്സ രീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. ബലൂൺ വാൽവുലോപ്ലാസ്റ്റിയിലൂടെയാണ് ഗുരുതരാവസ്ഥ ഭേദമാക്കിയത്. കത്തീറ്ററിന്റെ സഹായത്തോടെ രക്തക്കുഴലിലേക്ക് ബലൂൺ കടത്തിവിടുന്ന രീതിയാണ് ബലൂൺ വാൽവുലോപ്ലാസ്റ്റി.
ഹൃദയം മിടിക്കുമ്പോൾ തന്നെയാണ് ബലൂൺ വാൽവുലോപ്ലാസ്റ്റി പ്രൊസീജിയർ പൂർത്തിയാക്കിയതെന്നും ബലൂൺ വികസിപ്പിച്ചതിനെത്തുടർന്ന് പ്രവർത്തനരഹിതമായ വാൽവ് ഉടൻ പ്രവർത്തിച്ചു തുടങ്ങിയെന്നും നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എസ്. ബിജുലാൽ പറഞ്ഞു. സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജൻ, കാർഡിയോ അനസ്തീഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനിൽ രാധാകൃഷ്ണൻ പിള്ള, ഡോ.എസ്. സുഭാഷ് എന്നിവരും രണ്ട് മണിക്കൂർ നീണ്ട ചികിത്സയിൽ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.