ഹെപ്പറ്റൈറ്റിസ് -സി കൂടിയ വ്യാപനം ആലപ്പുഴ ജില്ലയിൽ
text_fieldsതിരുവനന്തപുരമാണ് രണ്ടാമത്. ഈ കാലയളവിൽ തിരുവനന്തപുരത്ത് 36 പേർക്കാണ് ഹെപ്പറ്റൈറ്റിസ് സി സ്ഥിരീകരിച്ചത്. മൂന്നാമത് കോഴിക്കോടാണ്. ദേശീയ ആരോഗ്യ ദൗത്യത്തിെൻതാണ് കണ്ടെത്തൽ.
രോഗം വ്യാപകമാകുന്നതിന് പിന്നിൽ ലഹരി ഉപയോഗവും പച്ചകുത്തലും കാരണമാകുന്നുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്. രക്തത്തിലൂടെ പകരുന്ന രോഗമായതിനാൽ ഒരേ സൂചി ഉപയോഗിച്ചുള്ള കുത്തിവെയ്പിലൂടെ വൈറസ് ബാധയുണ്ടാകാം. രോഗബാധയുള്ളവരുടെ രക്തമോ അവയവമോ സ്വീകരിക്കുന്നത് വഴിയും സൂചിയും ശസ്ത്രക്രിയ ഉപകരണങൾ ശരിയാംവിധം ശുചീകരിക്കാത്തതു വഴിയും പകർച്ച സാധ്യതയുണ്ട്. അടുത്തകാലത്തായി ചെറുപ്പക്കാരിൽ പച്ചകുത്തൽ ഭ്രമമുണ്ട്. ഒട്ടേറെ കേന്ദ്രങ്ങളിലാണ് ഇതിനായി തുറന്നിട്ടുള്ളത്. ശരിയായി ശുചീകരിക്കാത്ത ഒരേ ഉപകരണം ഉപയോഗിച്ച് പലർക്ക് പച്ചകുത്തുന്നതും രോഗസാധ്യത വർധിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് സി മാരകമാണ്. രോഗം ബാധിച്ചാൽ വിട്ടുമാറില്ല.
ലിവർ സിറോസിസിന് വരെ ഇത് കാരണമാകും. അപൂർവമായി കരൾ അർബുദസാധ്യതയും ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. തുടക്കത്തിൽ പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും കാണിച്ചെന്ന് വരില്ല. രോഗം പിടിപെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വർഷത്തിലൊരിക്കലെങ്കിലും സ്ക്രീനിങ് ആവശ്യമാണ്. മദ്യപാനികൾ, സ്ഥിരമായി കുത്തിവെയ്പ് എടുക്കുന്നവർ, സ്ക്രീനിങിന് വിധേയരാകണമെന്ന് മുന്നറിയിപ്പുണ്ട്.
'രോഗ ലക്ഷണങ്ങൾ തുടക്കത്തിൽ അവ്യക്തം'
ഹെപ്പറ്റൈറ്റിസ് സി രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ അവ്യക്തമാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജ്മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. ക്ഷീണം, വിശപ്പില്ലായ്മ, ഉദരസംബന്ധമായ രോഗങ്ങള്‍ എന്നിവയാണ് തുടക്കത്തില്‍ ഉണ്ടാവുക.രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാണ് മഞ്ഞപ്പിത്തത്തിെൻറ ലക്ഷണങ്ങള്‍ കാണിക്കുന്നത്. സ്ക്രീനിങ്ങിലൂടെ രോഗം നിർണയിക്കാം. രക്തത്തിലൂടെയും സിറിഞ്ച്,സൂചി എന്നിവ പലര് ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ചികിൽസക്ക് ഫലപ്രദമായ മരുന്ന് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഒരു മാസം 20 മുതല്‍ 30 വരെ രോഗികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.