Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവിദ്യാർഥികൾക്ക്​​...

വിദ്യാർഥികൾക്ക്​​ ഹോമിയോ പ്രതിരോധ മരുന്ന്: സർക്കാർ പദ്ധതി അംഗീകരിച്ച്​ ഹൈകോടതി

text_fields
bookmark_border
വിദ്യാർഥികൾക്ക്​​ ഹോമിയോ പ്രതിരോധ മരുന്ന്: സർക്കാർ പദ്ധതി അംഗീകരിച്ച്​ ഹൈകോടതി
cancel

കൊച്ചി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് നൽകുന്ന സർക്കാർ പദ്ധതി അംഗീകരിച്ച്​ ഹൈകോടതി. ​ഹോമി​യോ മരുന്ന്​ നൽകാനുള്ള കർമപദ്ധതി രേഖപ്പെടുത്തി ഇതുസംബന്ധിച്ച ഹരജി തീർപ്പാക്കി.

മരുന്ന് നൽകുംമുമ്പ് രക്ഷിതാക്കളുടെ അനുമതി വാങ്ങണമെന്നും ആവശ്യമായ മരുന്ന്​ വാങ്ങി വിതരണം ചെയ്യാൻ ഹോമിയോപ്പതി ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി സർക്കാർ ഇറക്കിയ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ മരുന്ന്​ വിതരണം ​െചയ്യണമെന്നാവശ്യപ്പെട്ട്​ അഭിഭാഷകനായ എം.എസ്​. വിനീത് നൽകിയ ഹരജിയാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ തീർപ്പാക്കിയത്​.

18ൽ താഴെയുള്ളവർക്ക്​ വാക്സിൻ നൽകിത്തുടങ്ങാത്ത സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ പ്രതിരോധത്തിന്​ ഹോമിയോ മരുന്ന്​ നൽകണമെന്നായിരുന്നു ഹരജിക്കാര​െൻറ ആവശ്യം. ഇതുസംബന്ധിച്ച് 'കരുതലോടെ മുന്നോട്ട്' പേരിൽ ഹോമിയോ ഡയറക്ടർ സമർപ്പിച്ച കർമപദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയതായി സർക്കാർ വ്യക്തമാക്കി. മരുന്ന്​ വിതരണം ചെയ്യുമെന്ന്​ സർക്കാർ രേഖാമൂലം അറിയിച്ചത്​ അംഗീകരിക്കുന്നതായി ഹരജിക്കാരനും വ്യക്തമാക്കി. തുടർന്നാണ്​ ഹരജി തീർപ്പാക്കിയത്​.

അതേസമയം, ​ഈ മരുന്നി​െൻറ ഗുണം ശാസ്​ത്രീയമായി ​തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ കാണിച്ച്​ കക്ഷിചേരാൻ നൽകിയ രണ്ട്​ ഹരജി കോടതി അനുവദിച്ചില്ല. ഹോമിയോ പ്രാക്​ടീഷണറായിരുന്ന ആരിഫ്​ ഹുസൈൻ തെരുവത്തും കരൾരോഗ വിദഗ്​ധനായ സിറിയക്​ അബി ഫിലിപ്പുമാണ്​ ഹരജിയുമായി കോടതിയെ സമീപിച്ചത്. ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച്​ പ്രത്യേക ഹരജി നൽകാൻ വാക്കാൽ നിർദേശിച്ച കോടതി, കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homeopathy​Covid 19Immunity Booster
News Summary - Homeopathic medicine for school children: High court approves government scheme
Next Story