ഹോമിയോ മരുന്ന് എട്ട് ലക്ഷത്തിലധികം വിദ്യാർഥികളിലേക്ക്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കുള്ള ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ മരുന്നിനായുള്ള ഒാൺലൈൻ ബുക്കിങ് നടത്തിയവരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു. ഇതിൽ അഞ്ച് ലക്ഷത്തിലധികം കുട്ടികൾക്കുള്ള മരുന്ന് വിതരണം ഇതിനകം പൂർത്തിയാക്കി.
സ്കൂൾ തുറക്കുന്നതിെൻറ മുന്നോടിയായി സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഭാഗമായാണ് കുട്ടികളിലെ പ്രതിരോധശേഷി ഉയർത്താനായി 'ആർസനിക്കം ആൽബം 30' മരുന്ന് ഗവ. ഹോമിയോ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത്.
www.ahims.kerala.gov.in എന്ന േപാർട്ടൽ വഴിയാണ് മരുന്ന് ബുക്ക് ചെയ്യേണ്ടത്. 10 ശതമാനം സ്കൂൾ വിദ്യാർഥികളിൽ മരുന്ന് എത്തിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 20 ശതമാനത്തോളമായതായി ഹോമിയോപ്പതി വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.