വാര്‍ധക്യത്തിനായി എങ്ങനെ ഒരുങ്ങും?
text_fieldsവാര്‍ധക്യത്തിനായി ഒരുങ്ങുകയോ? അതെ. ലോകത്ത് പല രാജ്യങ്ങളിലും വാർധക്യം എന്നതിനെ കണക്കാക്കുന്നതുതന്നെ മറ്റൊരു രീതിയിലാണ്. നമ്മുടെ നാട്ടിൽ ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ള സമയം’ എന്നാണ് മിക്കവരും വാർധക്യത്തെ കാണുന്നത്. എന്നാൽ, സന്തോഷകരമായി വാർധക്യത്തിനൊരുങ്ങാനുള്ള പല വഴികളും മറുനാട്ടുകാർ നമുക്ക് പറഞ്ഞുതരുന്നുണ്ട്.
ചെറുപ്പത്തില്‍ തുടങ്ങിയാലോ?
വാർധക്യം വരുംമുമ്പുതന്നെ നമ്മൾ അതിനായി ഒരുങ്ങണമെന്ന് വിദഗ്ധർ പറയുന്നു. ജോലിചെയ്യാൻ കഴിയുന്ന, യൗവനകാലത്തുതന്നെ ഇതിനായി ഒരുങ്ങിത്തുടങ്ങണമെന്നാണ് ഇവർ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഈ രീതി പിന്തുടരുന്നുമുണ്ട്. അതിന് എന്തുചെയ്യണമെന്നാണ് ഇനി.
ആരോഗ്യം പ്രധാനം
ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുണ്ടെങ്കിൽ മറ്റുള്ളവയെല്ലാം പിന്നാലെ വന്നുകൊള്ളും. കൃത്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം പിന്തുടരുകയും ചെയ്യേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. യുവാക്കളായിരിക്കുമ്പോൾ എല്ലാവരും വ്യായാമത്തിൽ നിർബന്ധമായും ഏർപ്പെടണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തി ശരീരത്തിലുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുകയും വേണം. ജോഗിങ്ങും സൈക്ലിങ്ങും നീന്തലുമെല്ലാം ശീലമാക്കിയാൽ ഏറെ നല്ലത്. എല്ലാം ഒരുമിച്ച് ചെയ്യണമെന്നല്ല, കൃത്യമായി അതിന്റേതായ രീതിയിൽ പിന്തുടരണമെന്നർഥം. ഒരു ട്രെയിനറുടെ സഹായം കൂടി യുണ്ടെങ്കിൽ കൂടുതൽ നല്ലത്. ശരീരത്തിനാവശ്യമായ അളവിൽ വെള്ളം കുടിക്കാനും വെയിൽ കൊള്ളാനും മറക്കുകയും വേണ്ട.
ഫുഡ് പ്ലേറ്റ്
ഫുഡ് പ്ലേറ്റിനെക്കുറിച്ച് കേട്ടുകാണും. കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും കൂടുതൽ വിദഗ്ധർ നിർദേശിച്ച ഒന്നാണ് ഫുഡ് പ്ലേറ്റ്. ജീവിത ൈശലീ രോഗങ്ങളെയടക്കം തടയാൻ ഈ ഫുഡ് പ്ലേറ്റ് സഹായിക്കും. ഫുഡ് പ്ലേറ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ആകെ കഴിക്കുന്ന ഭക്ഷണത്തിൽ നാലിലൊന്ന് മാത്രം അന്നജം ഉൾപ്പെടുത്തുക. നാലിലൊന്ന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം. അടുത്ത നാലിലൊന്ന് ഇലക്കറികളാവണം. നാലിൽ മറ്റൊരു ഭാഗം നാരടങ്ങിയ പഴവര്‍ഗങ്ങള്‍ ഉൾപ്പെടുത്തണം. ഇതായിരിക്കണം ആരോഗ്യകരമായ ഭക്ഷണരീതിയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചോറ് കൂടുതൽ കഴിച്ചാൽ ആരോഗ്യമുണ്ടാവില്ലെന്ന് മനസ്സിലാക്കുക.
ഏഴുമണി കഴിയുമ്പോൾതന്നെ രാത്രി ഭക്ഷണം കഴിച്ചുകഴിഞ്ഞിരിക്കണം. ഇല്ലെങ്കിൽ ദഹന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കൃത്യമായ ഉറക്കവും നിർബന്ധമാണ്. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാതെ രണ്ടു മണിക്കൂറെങ്കിലും ഇടവേള നൽകുക.
‘ലഹരി’ വേണ്ട
ലഹരിവസ്തുക്കൾ ഒഴിവാക്കുകയാണ് അടുത്ത കടമ്പ. ഏതുതരം ലഹരി ഉപയോഗവും നിങ്ങളെ അനാരോഗ്യത്തിലേക്കും അതിവേഗ വാർധക്യത്തിലേക്കും കൊണ്ടെത്തിക്കും. കഴിയാവുന്ന കായിക വിനോദങ്ങളിലെല്ലാം കൂട്ടുകാർക്കൊപ്പം ഏർപ്പെടാൻ ശ്രമിക്കണം. അമിതമായ ഫോൺ ഉപയോഗവും സ്ക്രീൻ ടൈമുമെല്ലാം നല്ലതല്ലാത്ത ശീലങ്ങളിൽപെടുന്നവയാണ്.
സാമ്പത്തിക ഭദ്രതയുണ്ടാക്കാം
വാർധക്യത്തിലും സുഖമായി ജീവിക്കാനുള്ളത് യൗവനകാലത്തുതന്നെ കരുതിവെക്കുന്നത് ഏറെ നല്ലതാണ്. വാർധക്യത്തിലെത്തിയാൽ മറ്റൊരാളുടെ സാമ്പത്തിക ചെലവിൽ നമ്മളുൾപ്പെടുക എന്ന സാധാരണ നടക്കുന്ന രീതി ഇതിലൂടെ ഒഴിവാക്കുകയും ചെയ്യാം. സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങളുടെ മനസ്സിനെ അൽപമൊന്നുമല്ല ആശ്വസിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.