Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2022 6:32 PM GMT Updated On
date_range 19 Oct 2022 6:32 PM GMTപേവിഷബാധ മരണ വർധന: വാക്സിൻ ദൗർലഭ്യവും കാരണമാകാമെന്ന് വിദഗ്ധ സമിതി
text_fieldsbookmark_border
ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനക്ക് വാക്സിൻ ലഭ്യതക്കുറവ്, മൃഗങ്ങളുടെ കടിയേറ്റ ഭാഗം കഴുകാതിരിക്കൽ, ആരോഗ്യപ്രവർത്തകരുടെ അറിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കാരണമായിരിക്കാമെന്ന് വിദഗ്ധ സമിതി.
അതേസമയം, മരണനിരക്ക് കൂടിയത് വാക്സിൻ ഫലപ്രദമല്ലാത്തതിനാലോ വാക്സിനെ വൈറസ് അതിജയിക്കുന്നതുകൊണ്ടോ അല്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കടിയേറ്റ ശരീരഭാഗം വെള്ളവും സോപ്പുമുപയോഗിച്ച് നന്നായി കഴുകണമെന്ന കാര്യത്തിൽ ചികിത്സ നടത്തുന്ന ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും ബോധവത്കരിക്കണമെന്ന് സമിതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story