ഇന്ത്യയിൽ പ്രമേഹ രോഗികളുടെ വർധന 150 ശതമാനം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ 30 വർഷത്തിനിടെ പ്രമേഹ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവ് 150 ശതമാനമെന്ന് പഠനം. 25നും 34നും ഇടയിൽ പ്രായമുള്ളവരിലാണ് നഗര, ഗ്രാമ ഭേദമില്ലാതെ പ്രമേഹം കൂടുതലായി കാണുന്നതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയന്നു. രാജ്യത്ത് കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വർധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 10നും 14നും ഇടയിലുള്ള കുട്ടികളിലാണ് ടൈപ്പ് ഒന്ന് പ്രമേഹം വർധിക്കുന്നത്. 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ 95,600 ടൈപ്പ് 1 പ്രമേഹ കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ഏകദേശം 15,900 പുതിയ കേസുകൾ ഓരോ വർഷവും ഈ പ്രായവിഭാഗത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രോഗം നിയന്ത്രിക്കാനും തടയാനും കൃത്യമായ വ്യായാമവും നിശ്ചിതയളവിലുള്ള പോഷകാഹാരവും ഉറപ്പാക്കണം, രക്തസമ്മർദം, ഭാരം എന്നിവ സാധാരണ നിലയിൽ നിലനിർത്തണം, ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് 50-55 ശതമാനത്തിനുള്ളിലാകണമെന്നും ഐ.സി.എ.ആർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.